HOME
DETAILS
MAL
അതിഥി തൊഴിലാളികളുടെ നാട്ടിലേക്കുള്ള ഒഴുക്ക് കുറഞ്ഞു; ശ്രമിക് ട്രെയിനില്‍ ആളില്ല
backup
June 04 2020 | 00:06 AM
കോഴിക്കോട്: നാടണയാനുള്ള അതിഥി തൊഴിലാളികളുടെ എണ്ണത്തില്‍ കുറവ്. ഇതോടെ പ്രത്യേക ട്രെയിന്‍ രണ്ടാം ദിവസവും റദ്ദാക്കേണ്ടി വന്നു. നാട്ടില്‍ പോയി വെറുതെയിരിക്കാനാവില്ലെന്നും തിരികെ ഇവിടെയെത്തി വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാതെ വരുമോയെന്നുമുള്ള ആധിയാണ് പലരേയെും നാട്ടിലേക്ക് പോകുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്.
നേരത്തെ ലോക്ക്ഡൗണ്‍ ശക്തമായ സമയത്ത് നാട്ടിലേക്ക് പോകണമെന്ന് വാശിപിടിച്ചവരില്‍ പലരും ഇപ്പോള്‍ പോകേണ്ടെന്ന നിലപാടാണ്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്നും അതിഥി തൊഴിലാളികളുമായി പുറപ്പെടേണ്ടിയിരുന്ന ട്രെയിനാണ് രണ്ടു തവണ റദ്ദാക്കിയത്. മിനിമം 1200 തൊഴിലാളികളെങ്കിലും വേണ്ട സ്ഥാനത്ത് 700 നടുത്ത് യാത്രക്കാര്‍ മാത്രമേ എത്തിയുള്ളു എന്നതിനാല്‍ ഉത്തര്‍പ്രദേശിലേക്കുള്ള ട്രെയിന്‍ റദ്ദാക്കുകയായിരുന്നു.
അതിഥി തൊഴിലാളികള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ ഓരോ ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു ട്രെയിനുകള്‍ ഓടിയിരുന്നത്. യാത്രക്കാര്‍ക്കുള്ള പരിശോധനകളും മറ്റും പൂര്‍ത്തിയാക്കി കൊവിഡ് പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കിയാണ് ശ്രമിക് ട്രെയിനുകള്‍ വിവിധ സ്‌റ്റേഷനുകളില്‍ നിന്നും പുറുപ്പെട്ടിരുന്നത്. ഇതനുസരിച്ച് ഇക്കഴിഞ്ഞ ചൊവ്വാഴ്ച വരേയുള്ള കണക്കുകള്‍ പ്രകാരം കേരളത്തില്‍നിന്നും വിവിധ സംസ്ഥാനങ്ങളിലേക്കായി 1,38870 തൊഴിലാളികള്‍ യാത്രയായിട്ടുണ്ട്. 102 ട്രെയിനുകളാണ് ഇതിനായി ഓടിയത്. ബിഹാറിലേക്കും പശ്ചിമ ബംഗാളിലേക്കുമാണ് ഏറ്റവും കൂടുതല്‍ വണ്ടികള്‍ ഓടിയത്. 28 ട്രെയിനുകളാണ് ഈ സംസ്ഥാനങ്ങളിലേക്ക് പോയത്. ഉത്തര്‍ പ്രദേശിലേക്ക് 15 ഉം ജാര്‍ഖണ്ഡിലേക്ക് 14 ഉം ട്രെയിനുകള്‍ ഓടിയിട്ടുണ്ട്. ഒഡിഷ, രാജസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് അഞ്ചു വീതം ട്രെയിനുകളുംഓടി.
ലോക്ക് ഡൗണില്‍ ചെറിയ തോതില്‍ ഇളവുകള്‍ വരികയും നിര്‍മാണപ്രവര്‍ത്തനങ്ങളടക്കം തുടക്കം കുറിക്കുകയും ചെയ്തതോടെ അതിഥി തൊഴിലാളികള്‍ ജോലിക്ക് പോകാന്‍ തുടങ്ങിയിട്ടുണ്ട്. മാത്രമല്ല, നാട്ടില്‍ പോയാല്‍ ഇവിടെയുള്ളത്ര സുരക്ഷിതമായ സാഹചര്യമല്ല ഉള്ളതെന്ന തിരിച്ചറിവും പലരേയും പോകുന്നതില്‍ നിന്നും പിന്തിരിപ്പിച്ചിരിക്കുകയാണ്.
ഇവിടെ നിന്നു നാട്ടിലേക്ക് പോയ പലരും ക്വാറന്റൈന്‍ കാലത്ത് അനുഭവിച്ച പ്രയാസങ്ങള്‍ കേരളത്തിലുള്ളവരുമായി പങ്കു വച്ചിരുന്നു. പ്രാഥമിക സൗകര്യങ്ങള്‍ പോലും ഇല്ലാത്ത അവസ്ഥയിലാണ് പലരും തങ്ങളുടെ നാടുകളില്‍ 14 ദിവസത്തോളം കിടന്നത്. കേരളത്തില്‍ കിട്ടുന്നതു പോലുള്ള ആരോഗ്യ പരിചരണമോ മെഡിക്കല്‍ സൗകര്യമോ ഇവര്‍ക്ക് ലഭിച്ചിരുന്നില്ല.
തൊഴിലിടങ്ങള്‍ സജീവമാകാന്‍ തുടങ്ങിയതോടെ യാത്രാ സൗകര്യങ്ങളും മറ്റും സാധാരണ ഗതിയിലാകുമ്പോള്‍ നാട്ടിലേക്ക് പോകാമെന്ന തീരുമാനത്തിലാണ് പലരും.
അതോടൊപ്പം പലര്‍ക്കും സാമ്പത്തിക പ്രയാസങ്ങളുമുണ്ട്. 2020 ജനുവരി 4 വരെ സംസ്ഥാനത്ത് അഞ്ച് ലക്ഷത്തിലധികം അതിഥി തൊഴിലാളികള്‍ ആവാസ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
എന്നാല്‍ ഇതിന്റെ അഞ്ചിരട്ടിയോളം അതിഥി തൊഴിലാളികള്‍ ഇവിടെയുണ്ടെന്നാണ് അനൗപചാരിക കണക്കുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."