HOME
DETAILS

സര്‍ക്കാര്‍ പെരുമാറുന്നത് പ്രവാസികളെ  കൈവിട്ടതുപോലെ: കുഞ്ഞാലിക്കുട്ടി

  
backup
June 04 2020 | 01:06 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%ae%e0%b4%be%e0%b4%b1%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8
 
 
തിരുവനന്തപുരം: പ്രവാസികളെ തിരികെ കൊണ്ടുവരുന്നത് പരിമിതപ്പെടുത്തുന്ന സംസ്ഥാന  സര്‍ക്കാര്‍, അവരെ കൈവിട്ടതുപോലെയാണ് പെരുമാറുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി.  വിദേശത്ത് കുടുങ്ങിയവര്‍ അവിടെ കിടക്കട്ടെ എന്നാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട്. പ്രവാസികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കുറച്ചുകൂടി താല്‍പര്യം കാണിക്കണം. എത്രയും പെട്ടെന്ന് ആളുകളെ നാട്ടിലെത്തിക്കാനുള്ള നടപടികളുണ്ടാവണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 
രണ്ടരലക്ഷം പേര്‍ക്ക് സൗകര്യമൊരുക്കിയെന്ന് പറഞ്ഞിട്ട് പതിനായിരം പേര്‍ വന്നപ്പോഴേക്കും പ്രവാസികളുടെ വരവ് സംസ്ഥാന സര്‍ക്കാര്‍ തടയുകയാണ്. വിദേശത്ത് മരിച്ചവരുടെ കുടംബങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു സഹായവും നല്‍കുന്നില്ല. 
വിമാനങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടതായാണ്  കേന്ദ്രമന്ത്രി വി മുരളീധരന്‍ വെളിപ്പെടുത്തിയത്. സംസ്ഥാനത്തെ ഉദ്യോഗസ്ഥരും അക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ പ്രവാസികളെ നാട്ടിലെത്തിക്കുന്നത് അനന്തമായി നീണ്ടുപോകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയശേഷം ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നെങ്കില്‍ വളാഞ്ചേരിയില്‍ വിദ്യാര്‍ഥിനിയുടെ മരണം ഒഴിവാക്കാമായിരുന്നു എന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ പറഞ്ഞു.  പിന്നാക്കവിഭാഗം വിദ്യാര്‍ഥികള്‍ക്ക് ലാപ് ടോപ് നല്കുന്നതിനുള്ള പദ്ധതിക്ക് കെല്‍ട്രോണിന് പണം നല്‍കി നാളുകളായിട്ടും അവര്‍ ഉപകരണങ്ങള്‍ കൈമാറിയിട്ടില്ലെന്നും മുനീര്‍ ആരോപിച്ചു. പി.കെ ബഷീര്‍ എം.എല്‍.എയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമപെന്‍ഷന്‍ കൈയ്യിട്ടുവാരി സര്‍ക്കാര്‍ ജീവനക്കാര്‍; വാങ്ങുന്നവരില്‍ ഗസറ്റഡ് ഉദ്യോഗസ്ഥരും കോളജ് അധ്യാപകരുമടക്കം 1458 ജീവനക്കാര്‍

Kerala
  •  17 days ago
No Image

നെറികേടുകള്‍ കാണിക്കുന്ന ഒരുത്തനെയും വെറുതേവിടില്ല; മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ.സുരേന്ദ്രന്‍

Kerala
  •  17 days ago
No Image

സംഭലിലേക്കുള്ള മുസ്ലിംലീഗ് എം.പിമാരുടെ സംഘത്തെ തടഞ്ഞു; തിരിച്ചയച്ചു

National
  •  17 days ago
No Image

'ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ക്ക് ഭീഷണിയെന്ന് ഡബ്ല്യൂസിസി; നോഡല്‍ ഓഫിസറെ നിയമിക്കണമെന്ന് ഹൈക്കോടതി

Kerala
  •  17 days ago
No Image

രാഹുലും പ്രദീപും നിയമസഭയിലേക്ക്; സത്യപ്രതിജ്ഞ ഡിസംബര്‍ 4 ന്

Kerala
  •  17 days ago
No Image

അദാനി കേസ് വിവാദം വീണ്ടുമുയര്‍ത്തി പ്രതിപക്ഷം; ഇരുസഭകളും പ്രക്ഷുബ്ധം, ഇന്നത്തേക്ക് പിരിഞ്ഞു

National
  •  18 days ago
No Image

'ഭൂമിയില്‍ കുറച്ചു സമയമേയുള്ളൂ'; സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയുന്നുവെന്ന് സച്ചിദാനന്ദന്‍

Kerala
  •  18 days ago
No Image

Fact Check: 'തൃശൂര്‍ പൂരത്തിന് ശേഷം ശബരിമല തീര്‍ത്ഥാടനം കലക്കുന്ന പൊലിസ്'; അയ്യപ്പന്‍മാരെ തടഞ്ഞുവച്ചോ? പ്രചരിക്കുന്ന വിഡിയോയുടെ വാസ്തവം ഇതാണ്

Trending
  •  18 days ago
No Image

വെറുപ്പിന്റെ പ്രത്യയശാസ്ത്രം വിട്ടുവരുന്നവര്‍ അനാഥരാവില്ല; അസംതൃപ്തരെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് സന്ദീപ് വാര്യര്‍

Kerala
  •  18 days ago
No Image

രാഹുലില്‍ നിന്ന് മകള്‍ നേരിട്ടത് ക്രൂരപീഡനം, വീഡിയോയില്‍ പറഞ്ഞത് രാഹുല്‍ എഴുതി നല്‍കിയത്: പന്തീരാങ്കാവ് കേസിലെ യുവതിയുടെ പിതാവ്

Kerala
  •  18 days ago