ഭഗത് സിങിന്റെ ആശയങ്ങളെ ഇന്ത്യയില്‍ തൂക്കിലേറ്റുന്നുവെന്ന് മരുമകന്‍
ന്യൂഡല്‍ഹി: ഭഗത് സിങ്ങിന്റെ ആശയങ്ങളെ വികലമാക്കുന്നതിനെതിരേ അദ്ദേഹത്തിന്റെ മരുമകനും റിട്ട. മേജര്‍ ജനറലുമായ ഷിയോനാന്‍ സിങ്. 1931 മാര്‍ച്ച് 23ന് ഭഗത് സിങ്ങിനെ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയെങ്കില്‍ 2019ല്‍ അദ്ദേഹത്തിന്റെ ആശയങ്ങളെ ഇന്ത്യയില്‍ തൂക്കിലേറ്റുകയാണെന്ന് ഷിയോനാന്‍ സിങ് ആരോപിച്ചു. ഭഗത് സിങ് രക്തസാക്ഷിത്വം വഹിച്ചതിന്റെ 88ാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭഗത് സിങിന്റെ ആശയങ്ങളെയും ചിന്തകളെയും ജനങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ വഴി അദ്ദേഹത്തിന്റെ ചിന്തയെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജമാണ്. പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള വേര്‍തിരിവില്ലാതെ എല്ലാവരും തുല്യരാകണമെന്ന സന്ദേശമാണ് ഭഗത് സിങ് മുന്നോട്ടുവച്ചിരുന്നത്. ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് 71 വര്‍ഷമായിട്ടും പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."