HOME
DETAILS
MAL
ഷംനയുടെ മരണം: ധര്‍ണ നടത്തി
backup
April 16 2017 | 21:04 PM
മട്ടന്നൂര്‍: എറണാകുളം ഗവ. മെഡിക്കല്‍കോളജ് രണ്ടാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനി ഷംന തസ്നീം ചികിത്സാ പിഴവില്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സോളിഡാരിറ്റി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സായാഹ്ന ധര്‍ണ നടത്തി. ഡോ. ഡി. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കെ.കെ. ഫിറോസ് അധ്യക്ഷനായി. യു.പി സിദ്ദീഖ്, ഷംസീര്‍ ഇബ്രാഹിം, എന്‍.എം ബഷീര്‍, ഷബീര്‍ എടക്കാട്, ഷക്കീബ് ഉളിയില്‍, ഹാരിസ് മട്ടന്നൂര്‍, എം.കെ അബ്ദുറഹ്മാന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."