HOME
DETAILS
MAL
നദികളില്‍നിന്നു മണല്‍വാരാന്‍ അനുമതി
backup
June 04 2020 | 01:06 AM
തിരുവനന്തപുരം: പ്രളയം തടയാന്‍ നദികളില്‍ നിന്നു മണല്‍ വാരാന്‍ അനുമതി നല്കാന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കൊവിഡിനൊപ്പം പ്രളയപ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ഇന്നലെ മന്ത്രിസഭയുടെ ചര്‍ച്ചയ്ക്കു വന്നത്. പ്രളയപ്രതിരോധത്തിന് പുഴകളിലെയും തോടുകളിലെയും മണ്ണ് പെട്ടെന്ന് നീക്കേണ്ടതിന്റെ ആവശ്യകത ജലവിഭവ വകുപ്പ് മുന്നോട്ടുവച്ചു. മണലെടുപ്പിന് പരിസ്ഥിതി സമിതിയുടെ അനുമതി വേണമെങ്കിലും പ്രളയ പ്രതിരോധത്തിന് അത് ആവശ്യമില്ല.
നദികളുടെ സുഗമമായ നീരൊഴുക്കിന് ഉടന്‍ മണല്‍ വാരി മാറ്റിയാലേ സാധിക്കൂവെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇതേ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ നദികളില്‍നിന്നും മണല്‍ വാരാന്‍ അനുമതി നല്കാന് തീരുമാനിച്ചത്.
അതാത് പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍ നോട്ടത്തിലായിരിക്കും മണല്‍ വാരുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."