HOME
DETAILS

ജല്‍ ജീവന്‍ മിഷന്‍: ഈ വര്‍ഷം 880  കോടി ചെലവഴിക്കാന്‍ അനുമതി

  
backup
June 04 2020 | 01:06 AM

%e0%b4%9c%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%88-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d
 
 
തിരുവനന്തപുരം: അഞ്ചു വര്‍ഷം കൊണ്ട് 52.85 ലക്ഷം ഗ്രാമീണ കുടുംബങ്ങള്‍ക്ക് പൈപ്പ് കണക്ഷന്‍ ലഭ്യമാക്കുന്ന പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ഈ വര്‍ഷം 880 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
ഇതില്‍ 400 കോടി രൂപ സംസ്ഥാന വിഹിതമാണ്. 400 കോടി രൂപ കേന്ദ്ര സര്‍ക്കാരും 80 കോടി രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വഹിക്കും.
കേരളത്തെ സമ്പൂര്‍ണ പൈപ്പ് കണക്ഷനിലൂടെ കുടിവെള്ളം ലഭ്യമാകുന്ന സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണിത്. 
കേന്ദ്ര സര്‍ക്കാരിന്റെ ജല്‍ ജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തി 22,720 കോടിയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. പദ്ധതിക്കൊപ്പം സംസ്ഥാന പദ്ധതികള്‍ കൂടി യാഥാര്‍ഥ്യമാകുന്നതോടെ സംസ്ഥാനത്തെ എല്ലാ വീടുകളിലും പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയും പങ്കാളിത്തത്തോടെയും പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഗ്രാമപഞ്ചായത്തുകള്‍ക്കാണ് പ്രധാനമായും പദ്ധതി നടത്തിപ്പ് ചുമതല. ഒന്നിലധികം പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന പദ്ധതി ആണെങ്കില്‍ ഏകോപനത്തിനായി വിവിധ ഗ്രാമ പഞ്ചായത്തുകള്‍ബ്ലോക്ക് പഞ്ചായത്തുകള്‍ജില്ലാ പഞ്ചായത്ത് എന്നിവയിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി കോഓര്‍ഡിനേഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കും. 
ജല്‍ ജീവന്‍ മിഷന്‍ പഞ്ചായത്ത് തലജില്ലാതല സംവിധാനത്തില്‍ ബ്ലോക്ക് പഞ്ചായത്ത്ജില്ലാ പഞ്ചായത്ത് പ്രതിനിധികളെ ഉള്‍പ്പെടുത്താം.
10 ശതമാനം ഉപഭോക്തൃ വിഹിതവും 15 ശതമാനം പഞ്ചായത്ത് വിഹിതവും നല്‍കാന്‍ സന്നദ്ധത അറിയിക്കുന്ന പഞ്ചായത്തുകളെയാണ് ഈ വര്‍ഷം ഉള്‍പ്പെടുത്തുന്നത്. 
പഞ്ചായത്ത് വിഹിതം, ഉപഭോക്തവിഹിതം എന്നീ കാര്യങ്ങളില്‍ പ്രത്യേക വിഭാഗങ്ങള്‍ക്ക് (ബി.പി.എല്‍, എസ്.സി, എസ്.ടി, മത്സ്യതൊഴിലാളികള്‍) ആവശ്യത്തിനനുസരിച്ച് ഇളവുകള്‍ നല്‍കുന്നകാര്യം പഞ്ചായത്തുകള്‍ക്ക് തീരുമാനിക്കാം.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago