HOME
DETAILS
MAL
കസാക് തലസ്ഥാന നഗരിക്ക് മുന്‍ ഏകാധിപതിയുടെ പേരിട്ടു
backup
March 24 2019 | 21:03 PM
അസ്തന: കസാകിസ്താന്‍ തലസ്ഥാനമായ അസ്തനയുടെ പേരു മാറ്റി സര്‍ക്കാര്‍. കഴിഞ്ഞയാഴ്ച പ്രസിഡന്റ് പദവിയില്‍ നിന്ന് രാജിവച്ച ഏകാധിപതി നൂര്‍ സുല്‍ത്താന്‍ നാസര്‍ബയേവിന്റെ പേരിലാവും ഇനി അസ്തന അറിയപ്പെടുക. നൂര്‍ സുല്‍ത്താന്‍ എന്നായിരിക്കും പുതിയ പേര്. പുതിയ പ്രസിഡന്റായി അധികാരമേറ്റ പാര്‍ലമെന്റ് സ്പീക്കര്‍ ഖാസിം തൊകായേവാണ് പേരുമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം, രാജ്യതലസ്ഥാനത്തിന്റെ പേരുമാറ്റിയതിനെതിര പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. വിവിധ നഗരങ്ങളില്‍ ഒറ്റപ്പെട്ട പ്രകടനങ്ങള്‍ നടന്നു. കസാക് ഭാഷയില്‍ അസ്തന എന്നതിന്റെ അര്‍ഥം തലസ്ഥാനം എന്നാണ്.
നാസര്‍ ബയേവിന്റെയോ മറ്റേതെങ്കിലും നേതാവിന്റെയോ പേരിലാവും പിന്നീട് ഇത് അറിയപ്പെടുകയെന്ന റിപ്പോര്‍ട്ടുകള്‍ വളരെ മുന്‍പേ നിലനില്‍ക്കെയാണ് പേരുമാറ്റം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."