അന്‍സാറുല്‍ മുസ്‌ലിമിന്‍ സാധു സംരക്ഷണ സംഘം പത്താമത് വാര്‍ഷികം; നാലു യുവതികള്‍ മംഗല്യവതികളായി
ഓച്ചിറ: പായിക്കുഴി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്‍സാറുല്‍ മുസ്‌ലിമിന്‍ സാധു സംരക്ഷണ സംഘത്തിന്റെ പത്താമത് വാര്‍ഷികത്തിന്റെ ഭാഗമായി നാല് നിര്‍ധന യുവതികള്‍ മംഗല്യവതികളായി.
പണവും സ്വര്‍ണവും വധു വരന്‍മാര്‍ക്ക് പുതുവസ്ത്രവും പങ്കെടുത്തവര്‍ക്കെല്ലാം ഭക്ഷണവും സംഘടന സമൂഹവിവാഹത്തിന്റെ ഭാഗമായി നല്‍കി. മരുതവന ഓഡിറ്റോറിയത്തില്‍ നടന്ന പൊതുസമ്മേളനം എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്തു.മുന്‍ ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. എ.എം.എസ് പ്രസിഡണ്ട് സത്താര്‍ ചൈനീസ് വില്ല അധ്യക്ഷത വഹിച്ചു.
കുടിവെള്ളമില്ലാത്തവര്‍ക്ക് കിണര്‍, ചികിത്സാ ധനസഹായം ഭുമിയുടെ പ്രമാണം കൈമാറല്‍, മെറിറ്റ് അവാര്‍ഡ് എന്നിവ വിതരണം ചെയ്തു. ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ പഞ്ചായത്ത്, പ്രസിഡണ്ട് അയ്യാണിക്കല്‍ മജീദ്, സി.ആര്‍ മഹേഷ്, എസ്.എം.ഇക്ബാല്‍, എന്‍.രവി, സി.എ അന്‍ഷാദ്, ആര്‍.ഡി.പത്മകുമാര്‍, അന്‍സാര്‍ എ മലബാര്‍, അബ്ബാ മോഹന്‍, നവാസ് വലിയ വീട്ടില്‍,മെഹര്‍ ഖാന്‍ ചേന്നല്ലൂര്‍,ജവാദ്,ഇ സുദ്ദീന്‍, സിയാദ് വലിയവിട്ടില്‍, നിസാം കണ്ടത്തില്‍, നൗഷാദ് സഫാസ്,നസീര്‍ അസ്ലം തുടങ്ങിയവര്‍ പങ്കെടുത്തു. നിക്കാഹിന് എരൂര്‍ ഷംസുദിന്‍ മദനി, സിറാജുദ്ദിന്‍ ബാഖവി എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."