ട്രോളിങ് നിരോധന നിയന്ത്രണം പുനപരിശോധിക്കണം: മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്
കൊല്ലം: മത്സ്യ ഉല്‍പാദനം നടക്കുന്ന കാലയളവ് പുനര്‍ നിര്‍ണയിക്കുന്നതിന് കടല്‍ അറിവുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികളോട് ചോദിച്ചറിയാന്‍ തയാറാവുന്ന ഉദ്യോഗസനെ കമ്മിഷനായി കേരള സര്‍ക്കാര്‍ ഉടനടി പ്രഖ്യാപിക്കണമെന്ന് ദേശീയ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി ജി. ലീലാകൃഷ്ണന്‍ ആവശ്യപ്പെട്ടു.
മല്‍സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യന്ത്രവല്‍കൃത ട്രോളുകളുടെ മണ്‍സൂണ്‍കാലത്തെ നിരോധനം തുടങ്ങിയ 1988 മുതല്‍ പരമ്പരാഗത മീന്‍പിടുത്തക്കാരെ കൂടി നിരോധനത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയാണ്.
സംസ്ഥാന സര്‍ക്കാര്‍ ഇത്തവണ കാണിച്ച പുതിയ സമീപനംവഴി ബോട്ടുടമകളുടെ സംഘടനകള്‍ക്ക് കോടതിയില്‍ സമീപിക്കുന്നതിന് സാഹചര്യമൊരുക്കി കൊടുത്തതായി കമ്മിറ്റി ആരോപിച്ചു.
ട്രോളിങ് സംബന്ധിച്ച ഉത്തരവിലെ അവ്യക്തത നീക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ബിജു ലൂക്കോസ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."