HOME
DETAILS
MAL
ആരാധനാലയങ്ങള്‍ തുറക്കാതിരിക്കുന്നതില്‍ അര്‍ഥമില്ലെന്ന് മനുഷ്യാവകാശ കമ്മിഷന്‍
backup
June 04 2020 | 01:06 AM
തിരുവനന്തപുരം: സര്‍വ മേഖലകളിലും ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിശ്വാസികളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിച്ച് ആരാധനാലയങ്ങള്‍ തുറക്കാതിരിക്കുന്നതില്‍ യാതൊരു അര്‍ഥവുമില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. അവരവരുടെ വിശ്വാസ പ്രകാരമുള്ള ആരാധനാലയങ്ങളില്‍ ആരാധന നടത്താമെന്ന ഭരണഘടനാപരമായ അവകാശം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും കമ്മിഷന്‍ ജുഡിഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. ചീഫ് സെക്രട്ടറിയും റവന്യു സെക്രട്ടറിയും ഇതുസംബന്ധിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം കമ്മിഷണര്‍മാരും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവിട്ടു.
സുല്‍ത്താന്‍ ബത്തേരി ധര്‍മപീഠത്തില്‍ അഡ്വ. ഫാദര്‍ ഫിലിപ്പ് മാത്യു വെട്ടിക്കാട്ട് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."