HOME
DETAILS
MAL
അടുക്കള വാതില്‍ കുത്തി തുറന്ന് മോഷണം
backup
July 12 2016 | 21:07 PM
അരൂര്‍: കമ്പിപാര ഉപയോഗിച്ച് അടുക്കള വാതില്‍ കുത്തി തുറന്ന് മോഷണം നടത്തി. എരമല്ലൂര്‍ നാടങ്ങാട്ട് സജു പി. മക്കാറിന്റെ വീട്ടിലാണ് മോഷണം നടത്തിയത്. വീട്ടിലെ എല്ലാമുറികളിലും പരിശോധന നടത്തിയ മോഷ്ടാവ് വീട്ടുകാര്‍ കിടന്നുറങ്ങിയിരുന്ന മുകളിലത്തെ മുറിയില്‍ മാത്രം കയറിയില്ല. താഴത്തെ നിലയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആയിരത്തി അഞ്ഞൂറ് രൂപ മാത്രമാണ് നഷ്ടപ്പെട്ടത്. വീടിന് പിന്നിലെ സ്റ്റോര്‍ മുറിയില്‍ സൂക്ഷിച്ചിരുന്ന രണ്ട് കമ്പിപാരകള് ഉപയോഗിച്ച് അടുക്കളവാതില്‍ കുത്തിതുറന്നാണ് മോഷ്ടാവ് വീടിനകത്ത് കയറിയത്. ആലപ്പുഴയില്‍ നിന്നും ഡോഗ് സ്കോഡും, ഫിങ്കര്‍ പ്രന്റുകാരും, അരൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ എത്തി പരിശോധന നടത്തിയെങ്കിലും മോഷ്ടാവിനെ കുറിച്ച് തുമ്പൊന്നും ലഭിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."