HOME
DETAILS
MAL
ദേവികയുടെ മരണം ദുഃഖകരമെന്ന് മുഖ്യമന്ത്രി
backup
June 04 2020 | 01:06 AM
തിരുവനന്തപുരം: മലപ്പുറം വളാഞ്ചേരി ഇരുമ്പിളിയം ഗവ. ഹൈസ്ക്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ദേവികയുടെ മരണം ഏറെ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
മരണം സംബന്ധിച്ച് പൊലിസ് അന്വേഷണം നടക്കുന്നുണ്ട്. ഓണ്‍ലൈന്‍ ക്ലാസ് ലഭിക്കാത്തതിനാല്‍ കുട്ടിക്ക് വിഷമം ഉണ്ടായിരുന്നുവെന്ന് അച്ഛന് പറഞ്ഞ സാഹചര്യത്തില്‍ വിദ്യാഭ്യാസ വകുപ്പും അന്വേഷിക്കുന്നുണ്ട്.
ദേവിക പഠിച്ച സ്കൂളില്‍ 25 പേര്‍ക്ക് ഇന്റര്‍നെറ്റ്, ടി.വി സൗകര്യമില്ലെന്ന് കണ്ടെത്തി. ക്ലാസ് അധ്യാപകന് കുട്ടിയെ വിളിച്ച് സംസാരിച്ച് പരിഹരിക്കാമെന്ന് അറിയിച്ചിരുന്നു.
പഞ്ചായത്ത് യോഗത്തില്‍ എല്ലാ വാര്‍ഡിലും കുട്ടികളുടെ പ്രശ്നം പരിഹരിക്കാന്‍ പരിപാടി തയാറാക്കിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിക്ടേഴ്സ് ചാനലിലൂടെ ഓണ്‍ലൈനില്‍ ക്ലാസുകള്‍ എടുത്ത അധ്യാപികമാരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവരെക്കുറിച്ച് പൊലിസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. അവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."