HOME
DETAILS

മരുന്നുകൊള്ളക്കെതിരേ സ്വകാര്യ മേഖലയിലും സംരംഭങ്ങള്‍ സജീവമാകുന്നു

  
backup
March 24 2019 | 21:03 PM

%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%95%e0%b5%8a%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%b8%e0%b5%8d

 


#അഷറഫ് ചേരാപുരം


കോഴിക്കോട്: മരുന്നു കമ്പനികളുടെ ചൂഷണവും കൊള്ളയും തടയാന്‍ സര്‍ക്കാരുകളുടെ ശ്രമങ്ങള്‍ പോലും ഏശാതിരിക്കുമ്പോള്‍ ഈ രംഗത്ത് സ്വയം മാറ്റങ്ങള്‍ക്ക് വിധേയമായി പലരും രംഗത്ത്. ന്യായവിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കുന്നതിനായി സ്വകാര്യ ഫാര്‍മസികള്‍ സംസ്ഥാനത്തിന്റെ പലഭാഗത്തും രംഗത്തു വന്നിരിക്കയാണ്. മരുന്നുകൊള്ള നിയന്ത്രിക്കാന്‍ നീതിമെഡിക്കല്‍ സ്റ്റോറുകളും കാരുണ്യയും പ്രധാനമന്ത്രിയുടെ ജന്‍ ഔഷധി കേന്ദ്രങ്ങളുമൊക്കെ നിലവില്‍ വന്നിട്ടും കേരളം മരുന്നുകച്ചവട ലോബികളില്‍ നിന്നും മോചിതമായിട്ടില്ല.
നിസാര നിര്‍മാണ ചെലവുള്ള ജനറിക് മരുന്നുകള്‍ പോലും നൂറിരട്ടിയിലേറെ വിലയിട്ട് രോഗികളെ കൊള്ളചെയ്യുന്ന സമീപനമാണ് ഇവിടെയുള്ളത്.


മരുന്നു കൊള്ള സജീവമായ ചര്‍ച്ചയാവുകയും മേഖലയിലെ കിടമത്സരം മുറുകുകയും ചെയ്തതോടെയാണ് പലയിടങ്ങളിലും സ്വകാര്യമേഖലയില്‍ തന്നെ ന്യായവില ഫാര്‍മസികള്‍ ആരംഭിച്ചത്. മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ചും പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ചും ഇപ്പോള്‍ ഇത്തരത്തിലുള്ള മെഡിക്കല്‍ ഷോപ്പുകള്‍ ഉയര്‍ന്നു വരാന്‍ തുടങ്ങിയിട്ടുണ്ട്.
10 ശതമാനം മുതല്‍ 50, 60 ശതമാനം വരേ വിലകുറച്ച് മരുന്നുകള്‍ നല്‍കാമെന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചാണ് ഇവര്‍ ആളുകളെ ആകര്‍ഷിക്കുന്നത്. ചിലര്‍ ഈ രംഗത്ത് ഒരു സേവനം എന്ന നിലയില്‍ തന്നെ വിവിധ ബ്രാഞ്ചുകളിലായി വിവിധ സ്ഥലങ്ങളില്‍ ന്യായവില മെഡിക്കല്‍ ഷോപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. കമ്പനിയില്‍ നിന്നും നേരിട്ട് മരുന്നെടുക്കുകയും കൊള്ളലാഭം എടുക്കാതെ മിതമായ ലാഭമെടുത്താണ് തങ്ങള്‍ മാര്‍ക്കറ്റിലിറങ്ങുന്നതെന്നും ഇത്തരക്കാര്‍ പറയുന്നു.


അതേ സമയം മരുന്ന് കച്ചവട രംഗത്തെ കടുത്ത ചൂഷണം തിരിച്ചറിഞ്ഞതോടെ ജനങ്ങള്‍ ഇക്കാര്യത്തില്‍ വിലപേശല്‍ നിലപാടിലേക്ക് പതിയെ പോയതും കച്ചവടക്കാരെയും കമ്പനികളെയം മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. മറ്റ് സാധനങ്ങള്‍ വാങ്ങുന്ന സമയത്തുള്ളപേലെ മരുന്ന് ചീട്ടുമായി വിവിധ മെഡിക്കല്‍ ഷോപ്പുകളില്‍ കയറി വിലവിവരം അറിയാന്‍ ഉപഭോക്താക്കള്‍ തയാറായതും പുതിയമാറ്റത്തിന് കാരണമാണ്.


മെഡിക്കല്‍ കോളജ് പരിസരങ്ങളിലടക്കമുള്ള മെഡിക്കല്‍ ഷോപ്പുകളില്‍ ഇത്തരത്തില്‍ രോഗികള്‍ പലയിടങ്ങളിലും പോയിത്തുടങ്ങിയിട്ടുണ്ട്. ആരാണോ കുറഞ്ഞ വിലയില്‍ നല്‍കുന്നതെന്ന് നോക്കി മരുന്നു വാങ്ങിക്കുന്ന രീതിയിലേക്ക് പലരും എത്തിയിട്ടുണ്ട്. ഒരേ മരുന്നിന് വിവിധകമ്പനികള്‍ ഓരോരോ വിലയാണ് ഈടാക്കുന്നത്. മാത്രമല്ല അവശ്യ മരുന്നുകള്‍ക്ക് ഭീമമായ സംഖ്യ രോഗികള്‍ നല്‍കേണ്ട അവസ്ഥയുമുണ്ടായിരുന്നു.


അര്‍ബുദ രോഗമുള്‍പ്പെടെയുള്ള മഹാമാരികള്‍ക്കുള്ള മരുന്നുകളുടെ വില്‍പ്പനയിലും കൊള്ളലാഭം കൊയ്യുന്ന മനുഷ്യത്വമില്ലാത്ത നിലപാടാണ് മരുന്നുകമ്പനികളുടേത്. ഒരേ മരുന്നിന് തന്നെ പതിനായിരം രൂപയിലേറെ വില വ്യത്യാസത്തിലാണ് കേരളത്തില്‍ വില്‍പന നടക്കുന്നത്. സര്‍ക്കാര്‍ സംവിധാനം വഴി 69 ഇനം മരുന്നുകളുണ്ടെങ്കിലും പലപ്പോഴും ഈ മരുന്നുകള്‍ ലഭ്യമല്ലാത്ത സാഹചര്യവുമുണ്ട്.


520 തരം ജീവന്‍രക്ഷാ മരുന്നുകളും 152 സര്‍ജിക്കല്‍ ഉപകരണങ്ങളും 50 മുതല്‍ 70 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കുന്ന ജന്‍ ഔഷധി മരുന്നു ഷോപ്പുകള്‍ പലയിടങ്ങളിലുമുണ്ടെങ്കിലും ഇവ കൂടുതല്‍ ജനകീയമായിട്ടില്ല. ഇത്തരം സംരംഭങ്ങളെ ഏതു വിധത്തിലും തുരങ്കം വച്ച് നശിപ്പിക്കാന്‍ വന്‍കിട മരുന്നുകമ്പനികള്‍ നിരന്തരമായി ശ്രമിക്കുന്നുണ്ട്. മലയാളികളുടെ മരുന്നു തീറ്റി കുപ്രസിദ്ധമാണ്. കഴിഞ്ഞ വര്‍ഷം മാത്രം നാം 8000 കോടിയുടെ അലോപ്പതി മരുന്നുകള്‍ അകത്താക്കിയെന്നാണ് കണക്ക്. അനാവശ്യമായുള്ള മരുന്നുപഭോഗത്തിനെതിരേ ശക്തമായ ബോധവത്കരണ പരിപാടികള്‍ ഇനിയും അനിവാര്യമാണെന്നാണ് ഇത് തെളിയിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago