HOME
DETAILS

പ്രവാസികളുമായി വരുന്ന  ഒരു വിമാനത്തോടും 'നോ' പറഞ്ഞിട്ടില്ല

  
backup
June 04 2020 | 01:06 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b5%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%92
 
 
 
 
തിരുവനന്തപുരം: വിദേശത്തുനിന്ന് മലയാളികളുമായി എത്തേണ്ട ഒരു വിമാനത്തിനും സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശത്തുനിന്ന് വിമാനം വരുന്നതിനു നിബന്ധന വയ്ക്കുകയോ വേണ്ടെന്നു പറയുകയോ ചെയ്തിട്ടില്ല. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ചോദിച്ച എല്ലാ വിമാനത്തിനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി വരുന്ന വിമാനങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടതായുള്ള കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
വന്ദേഭാരതിന്റെ രണ്ടാംഘട്ടത്തില്‍ ഒരു ദിവസം 12 വിമാനം ഉണ്ടാകുമെന്ന് കേന്ദ്രം പറഞ്ഞപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ജൂണില്‍ 360 വിമാനമാണ് വരേണ്ടത്. എന്നാല്‍, ജൂണ്‍ മൂന്ന് മുതല്‍ 10 വരെ 36 വിമാനമാണ് കേന്ദ്രം ഷെഡ്യൂള്‍ ചെയ്തത്. 324 വിമാനം ഇനിയും ജൂണ്‍ മാസത്തില്‍ ഷെഡ്യൂള്‍ ചെയ്യാനുണ്ട്. കേന്ദ്രത്തിന് ഉദ്ദേശിച്ച രീതിയില്‍ വിമാനം ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് മനസിലാകുന്നത്. രാജ്യമെമ്പാടുമുള്ള ദൗത്യമായതിനാല്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നില്ല. ഇപ്പോള്‍ അനുമതി നല്‍കിയതില്‍ ബാക്കിയുള്ള 324 എണ്ണം ഷെഡ്യൂള്‍ ചെയ്താല്‍ ഇനിയും വിമാനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ സംസ്ഥാനം തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇനി എത്ര വിമാനങ്ങള്‍ക്ക് സംസ്ഥാനം അനുമതി നല്‍കണമെന്ന് കേന്ദ്രത്തോട് ചോദിച്ചിട്ടുണ്ട്. കേന്ദ്രം പറയുന്ന അത്രയും വിമാനത്തിനും അനുമതി നല്‍കും. 40 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് സംസ്ഥാനം അനുമതി നല്‍കി. എന്നാല്‍, ജൂണ്‍ രണ്ടു വരെ 14 എണ്ണമാണ് ഷെഡ്യൂള്‍ ചെയ്തത്. 26 വിമാനം ഇനിയും ഷെഡ്യൂള്‍ ചെയ്യാനുണ്ട്. ഇത് പൂര്‍ത്തിയായാല്‍ ഇനിയും ചാര്‍ട്ടേര്‍ഡ് വിമാനത്തിന് അനുമതി നല്‍കും. തൊഴിലുടമകളോ ഗ്രൂപ്പോ സംഘടനകളോ വിമാനം ചാര്‍ട്ട് ചെയ്താല്‍ തടസമുണ്ടാകില്ല. യാത്രക്കാരില്‍നിന്ന് പണം ഈടാക്കി എത്തുന്ന ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് നിബന്ധന വച്ചിട്ടുണ്ട്. വിമാനിരക്ക് വന്ദേഭാരത് നിരക്കിന് തുല്യമായിരിക്കണം.
ജോലി നഷ്ടപ്പെട്ടവര്‍, ഗര്‍ഭിണികള്‍, വയോധികര്‍ തുടങ്ങിയ മുന്‍ഗണനാ വിഭാഗത്തെ ആദ്യം പരിഗണിക്കണം. മറ്റു വ്യവസ്ഥകളില്ല. പ്രവാസികളുടെ താല്‍പര്യം പരിഗണിച്ചാണിത്. സ്വകാര്യ വിമാനക്കമ്പനികള്‍ക്കും അനുമതി നല്‍കി. സ്‌പൈസ് ജെറ്റിന് 300 വിമാനത്തിനാണ് അനുമതി നല്‍കിയത്. ഒരു ദിവസം 10 എന്ന തോതില്‍ ഒരുമാസം കൊണ്ടാണ് യാത്രക്കാര്‍ എത്തുന്നത്. പരിശോധന നടത്തി നെഗറ്റീവ് ആകുന്നവര്‍ക്ക് വരാം എന്നാണ് സ്‌പൈസ് ജെറ്റിന്റെ നിബന്ധന. അബൂദബിയിലെ ഒരു സംഘടന 40 ചാര്‍ട്ടേര്‍ഡ് വിമാനത്തിന് അനുമതി ചോദിച്ചത് നല്‍കി. വിദേശത്തോ ഇതരസംസ്ഥാനങ്ങളിലോ ഉള്ള മലയാളികളെ തിരിച്ചുകൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അവരെ സ്വീകരിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago
No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago
No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago
No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago