മുതിര്‍ന്ന പൗരന്മാരെ അംഗീകരിക്കുകയാണ് വേണ്ടത്
പാലക്കാട്: അവഗണിക്കപ്പെടേണ്ടവരല്ല മറിച്ച് അംഗീകരിക്കപ്പെടേണ്ടവരാണ് മുതിര്‍ന്ന പൗരന്മാരെന്ന് മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍ പറഞ്ഞു. ഒയിസ്‌ക കഞ്ചിക്കോട് ചാപ്റ്ററും പാലക്കാട് സീനിയര്‍ സിറ്റിസണ്‍ ഫോറവും സംയുക്തമായി സംഘടിപ്പിച്ച മുതിര്‍ന്ന പൗരന്മാരോടൊപ്പം ഒരു ദിനം എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക ലോകത്ത് മുതിര്‍ന്ന പൗരന്മാര്‍ക്ക് സംഭാവന ചെയ്യാന്‍ കഴിയുന്നത്ര വളര്‍ന്നുവരുന്ന തലമുറയ്ക്ക് ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല. പരിചയസമ്പത്ത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഉപകരിക്കുമെന്ന് പറഞ്ഞ ശങ്കരനാരായണന്‍ ബുദ്ധിയും ആരോഗ്യവും ഉള്ളപ്പോള്‍ അത് ജനങ്ങളഉടെ വളര്‍ച്ചക്ക് വേണ്ടി ഉപയോഗിക്കണമെന്നും പറഞ്ഞു.
സീനിയര്‍ സിറ്റിസണ്‍ ഫോറം പ്രസിഡന്റ് ഇ.ടി ജനാര്‍ദ്ദനന്‍ അധ്യക്ഷനായി. തുടര്‍ന്ന് തങ്കം പി.എം.ആര്‍.സി ഹോസ്പിറ്റലിലെ യൂറോളജിസ്റ്റ് ഡോ.പ്രവീണ്‍ദാസ്, ജില്ലാ ക്രൈബ്രാഞ്ച് ഡി.വൈ.എസ്.പി പി.ശശികുമാര്‍, യോഗാചാര്യന്‍ വിപിന്‍ ചന്ദ്രന്‍ ക്ലാസ്സെടുത്തു. ഒയിസ്‌ക കഞ്ചിക്കോട് ചാപ്റ്റര്‍ പ്രസിഡന്റ് പ്രൊഫ.ലത നായര്‍, സെക്രട്ടറി എസ് .വി അയ്യര്‍, കണ്‍വീനര്‍ പ്രസാദ് കാടാങ്കോട്, എസ് .സി .എഫ് മെമ്പര്‍ സേതുമാധവന്‍, കണ്‍വീനര്‍ രവീന്ദ്രന്‍, സീനിയര്‍ സിറ്റിസണ്‍ ഫോറം സെക്രട്ടറി ഹേമചന്ദ്രന്‍ നായര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."