HOME
DETAILS
MAL
രാഹുല്‍ വരുമെന്ന് തന്നെയാണ് പ്രതീക്ഷ; അന്തിമ തീരുമാനം ഇന്നുണ്ടാകുമെന്ന് ഉമ്മന്‍ചാണ്ടി
backup
March 25 2019 | 04:03 AM
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ നിന്നും മത്സരിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇന്ന് തന്നെ ഉണ്ടാവുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി.
രാഹുല്‍ അനുകൂലമായി പ്രതികരിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. രാഹുല്‍ മത്സരിക്കാനെത്തണമെന്ന് സംസ്ഥാന നേതൃത്വം ഒന്നടങ്കം ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് എത്തുന്നതില്‍ പൂര്‍ണ്ണമായ സന്തോഷവും അറിയിച്ചിട്ടുണ്ട്. വയനാട്ടില്‍ നിശ്ചയിച്ച സ്ഥാനാര്‍ത്ഥിയും പിന്മാറിയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പി.സി ചാക്കോയുടെ വിമര്‍ശനങ്ങളോട് പ്രതികരിക്കാനില്ല. പാര്‍ട്ടിയ്ക്കുള്ളില്‍ അനിശ്ചിതത്വം ഇല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."