വിടപറഞ്ഞത് നാലരപതിറ്റാണ്ടോളം നാട്ടുകാരുടെ പ്രിയങ്കരനായ പത്രവിതരണക്കാരന്‍
പിരായിരി: ഒരു നാടിനെ നൊമ്പരത്തിലാക്കി സുബ്രമണ്യന്‍വിട പറഞ്ഞപ്പോള്‍ ഇല്ലാതായത് നാലര പതിറ്റാണ്ടോളം ഒരു നാടു മുഴുവന്‍ കണ്ട നല്ലമനസ്സുള്ള പത്രക്കാരനെയാണ്. പിരായിരി പഞ്ചായത്താഫീസിന് സമീപത്തെ വീട്ടില്‍ കഴിഞ്ഞ ദിവസം നിര്യാതനായ സുബ്രമണ്യന്‍ പത്രത്തെ സ്‌നേഹിച്ച ഒരു ദേശാഭിമാനി കൂടിയായിരുന്നു.
വൈകീട്ട് വിട്ടുമുറ്റത്തെ കിണറ്റില്‍ വെള്ളം കോരുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ച വാര്‍ത്ത് നാട്ടുകാര്‍ വിശ്വസിക്കാന്‍ ഏറെ പാടുപെട്ടു. നാല് പതിറ്റാണ്ടുകാലത്തോളം പത്രവിതരണക്കാരനായ നാട്ടുകാരുടെ സ്വന്തം സുബ്രമണ്യന്‍ ഇനി ഓര്‍മ്മകളില്‍ മാത്രം.
1974 കാലഘട്ടം മുതല്‍ക്കെ ദേശാഭിമാനിയുടെ പാലക്കാട്ജില്ലയിലെ ഏജന്റായിരുന്ന സി.എ. മൂത്താനു കീഴിലാണ് സുബ്രമണ്യന്റെ പത്രവിതരണം ആരംഭിക്കുന്നത്. ആദ്യകാലത്ത് പാലക്കാട് നഗരത്തിലുംസമീപ പ്രദേശങ്ങളിലും മാത്രം പത്രവിതരണം നടത്തിയിരുന്ന അദ്ദേഹം നാലരപതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും പ്രായം തളര്‍ത്താത്ത മനസ്സുമായി തന്റെ യാത്ര തുടരുകയായിരുന്നു.
മറ്റുള്ളവരെല്ലാം പത്രവിതരണത്തിനായി മോട്ടോര്‍ സൈക്കിളും മറ്റും ഉപയോഗിച്ചപ്പോള്‍ സുബ്രമണ്യന്‍ മാത്രം സൈക്കിളില്‍ തന്റെ തൊഴിലില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. ആദ്യകാലത്ത് പത്രം പാലക്കാട്ടെത്തിയിരുന്നത് കോഴിക്കോട് നിന്നും വെസ്റ്റ്‌കോസ്റ്റ് ട്രെയിനില്‍ മൂന്നര മണിക്ക് ഒലവക്കോട് സ്റ്റേഷനിലായിരുന്നു. എന്നാല്‍ കാലമേറെ കഴിഞ്ഞപ്പോള്‍ പത്രക്കെട്ടുകളെത്തുന്നതും പത്ര ഏജന്റുമാര് സംഗമിക്കുന്നത് മുനിസിപ്പല്‍ സ്റ്റാന്റിലായി മാറി.
ആദ്യകാലത്ത് റെയില്‍വെയുടെ പാര്‍സല്‍ വിഭാഗത്തിന്റെ പാസുണ്ടായിരുന്നത് സുബ്രമണ്യനെപ്പോലെ നഗരത്തിലെ മറ്റൊരു പ്രായമുള്ള പത്രവിതരണക്കാരനായിരുന്ന ഹക്കിമണ്ണനും മാത്രമായിരുന്നു. എന്നാല്‍ രണ്ടായിരത്തില്‍ ദേശാഭിമാനിയുടെ പ്രിന്റിംഗ് തൃശ്ശൂരില്‍ നിന്നാരംഭിച്ചതോടെ സുബ്രമണ്യന്‍ ഈസ്റ്റ് യാക്കര ഏജന്റായി മാറുകയും പിന്നീട് പിരായിരി ഭഗത്തെ വിതരണത്തില്‍ സജീവമാവുകയുമായിരുന്നു.
സുബ്രമണ്യന്റെ മകനായ സ്വാമിനാഥനും പിരായിരി മേഖലയിലെ നാട്ടുകാര്‍ക്ക് പ്രിയങ്കരനായ പത്ര ഏജന്റാണ്.
മഴക്കാലമായാലും മുടക്കമില്ലാത തന്റെ പത്രം കാത്തിരിക്കുന്നവര്‍ക്ക് മുന്നിലേക്ക് പത്രവുമായെത്തിയിരുന്ന പിരായിരിക്കാരുടെ സ്വന്തം സുബ്രമണ്യന്‍ ഇനി പത്രങ്ങളില്ലാത്ത ലോകത്തേക്ക്. അച്ഛന്റെ പാതയില്‍ മകനായ സ്വാമിനാഥനും പിന്തുടരുമ്പോള്‍ നാട്ടുകാര്‍ക്കിടയില്‍ സുബ്രമണ്യേട്ടന്‍ നല്‍കിയ സേവനം സ്വാമിനാഥനിലൂടെ പുനര്‍ജ്ജനിക്കുകയാണ്. സുബ്രമണ്യനെന്ന ഒരു കാലഘട്ടം കണ്ട പത്രക്കാരനെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."