മെഡിക്കല്‍ കോളജ് സമരം യു.ഡി.എഫ് ഏറ്റെടുക്കും: ഇ.എം ആഗസ്തി
ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജ് നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ഗൂഢാലോചന ഉപേക്ഷിക്കണമെന്നും ഇടുക്കി മെഡിക്കല്‍ കോളജ് നിലനിര്ത്തണമെന്നുമാവശ്യപ്പെട്ട് ഐ.എന്‍.ടി.യു.സി തുടക്കംകുറിച്ച സമരം ഇടുക്കിയിലെ യു.ഡി.എഫ് നേതൃത്വം ഏറ്റെടുക്കുമെന്ന് ഇ.എം ആഗസ്തി എക്സ് എം.എല്‍.എ. ഐ.എന്‍.ടി.യു.സി ഇടുക്കി റീജണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുതോണിയില്‍ നടത്തിയ സായാഹ്നധര്‍ണ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ രണ്ടുവര്‍ഷം നല്ലരീതിയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന മെഡിക്കല്‍ കോളജ് താല്‍ക്കാലിക കെട്ടിടത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചതെങ്കിലും ഇപ്പോള്‍ കിടത്തി ചികിത്സയ്ക്കാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കോളജ് പ്രിന്‍സിപ്പലിന്റെ അക്കൗണ്ടില്‍ ഏഴുകോടിയോളം രൂപ നീക്കിയിരിപ്പുണ്ടാവുകയും ലാബിനാവശ്യമായ കെട്ടിടങ്ങള്‍ പണിപൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.
എന്നിട്ടും ഇടുക്കി മെഡിക്കല്‍ കോളജ് ഇല്ലായ്മയുടെ പേരുപറഞ്ഞ് നിര്‍ത്തലാക്കിയാല്‍ ഇടുക്കി കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമാക്കി ഐ.എന്‍.ടി.യു.സി ഈ സമരത്തെ ഏറ്റെടുക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഐ.എന്‍.ടി.യു.സി സംസ്ഥാന വൈസ്പ്രസിഡന്റ് ജി. രാജു പറഞ്ഞു.
ഐ.എന്‍.ടി.യു.സി റീജണല്‍ കമ്മിറ്റി പ്രസിഡന്റ് എന്‍.എം ജോസ് അധ്യക്ഷത വഹിച്ചു. എ.പി ഉസ്മാന്, ശശി കണ്യാലില്‍, അനില്‍ ആനയ്ക്കനാട്ട്, ജോയി വര്‍ഗീസ്, അഡ്വ: അനീഷ് ജോര്‍ജ്, പി.ഡി ജോസഫ്, ജോമോന് പുഷ്പകണ്ടം, ശശികല രാജു, സജി മുകളേല്‍, അനുഷല്‍ ആന്റണി, ബിനോയി വര്‍ക്കി, ആല്ബിന് മാത്യു, മെര്‍ബിന്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."