തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള സഖ്യം: ബംഗാള്‍ കോണ്‍ഗ്രസ് രണ്ടുതട്ടില്‍
കൊല്‍ക്കത്ത: 2019 പൊതുതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി മത്സരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ബംഗാള്‍ ഘടകം രണ്ടുതട്ടില്‍. ചില എം.പിമാരും എം.എല്‍.എമാരും സഖ്യത്തെ അനുകൂലിക്കുന്നുണ്ട്. സഖ്യമുണ്ടാക്കിയാല്‍ പരമാവധി സീറ്റ് പിടിക്കാനാവുമെന്നാണ് ഇവരുടെ പ്രതീക്ഷ.
അതേസമയം, സംസ്ഥാന അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി അടക്കമുള്ള നേതാക്കള്‍ സഖ്യത്തെ ശക്തമായി എതിര്‍ക്കുന്നു. ആത്മഹത്യാപരമാണ് തീരുമാനമെന്നാണ് ഇവരുടെ വാദം.
അതിനിടെ, കോണ്‍ഗ്രസ് എം.പി അബു ഹസീം ഖാന്‍ ചൗധരി, മുന്‍ കോണ്‍ഗ്രസ് നേതാവ് ഗനി ഖാന്‍ ചൗധരിയുടെ സഹോദരന്‍, മാനിഉല്‍ ഹഖ് എം.എല്‍.എ എന്നിവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ പാര്‍ഥ ചാറ്റര്‍ജിയെ വീട്ടിലെത്തി കണ്ടിരുന്നു. വ്യാഴാഴ്ച അമിത്ഷായുടെ റാലി നടക്കുന്ന ദിവസമാണ് ഇവര്‍ കൂടിക്കാഴ്ച നടത്തിയത്.
സംസ്ഥാനത്ത് സഖ്യമുണ്ടാക്കാനുള്ള സാധ്യതകള്‍ ചര്‍ച്ചചെയ്തുവെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം ഖാന്‍ ചൗധരി പറഞ്ഞു. എന്നാല്‍ ഈ നീക്കം സംസ്ഥാന നേതൃത്വത്തില്‍ കടുത്ത എതിര്‍പ്പുണ്ടാക്കിയിരിക്കുകയാണ്. ഇതോടെ വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇടപെടുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."