ചിദംബരത്തിനും മകനുമെതിരേ കുറ്റപത്രം
ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയാ കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനുമെതിരേ എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രത്യേക കോടതി ജഡ്ജിക്കു മുന്‍പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്, നേരത്തെ, സമാന കേസില്‍ ചിദംബരത്തിനെതിരേ സി.ബി.ഐയും കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
2007ല്‍ ഒന്നാം യു.പി.എ സര്‍ക്കാരിന്റെ ഭരണകാലത്ത് ധനമന്ത്രിയായിരുന്ന ചിദംബരം വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് ചട്ടം ലഘിച്ച് പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് അനുമതി നല്‍കിയെന്നാണ് ആരോപണം. ഇടപാടില്‍ കാര്‍ത്തി ചിദംബരം വഴി പി. ചിദംബരം പണം വാങ്ങിയെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആരോപിക്കുന്നു.
കേസില്‍ കഴിഞ്ഞ വര്‍ഷം പി. ചിദംബരത്തെ നാടകീയമായി സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ വീട്ടില്‍ കയറിയായിരുന്നു അറസ്റ്റ്. ഒക്ടോബറില്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും ചിദംബരത്തെ ചോദ്യം ചെയ്തിരുന്നു. മൂന്നു മാസത്തിലേറെ തിഹാര്‍ ജയിലിലായിരുന്ന ചിദംബരത്തിന് ഡിസംബറിലായിരുന്നു ജാമ്യം ലഭിച്ചത്.
ജയിലിലായിരുന്നപ്പോഴും പുറത്തിറങ്ങിയ ശേഷവും ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാരിനുമെതിരേ ശക്തമായി പ്രതികരിച്ചിരുന്നയാളായിരുന്നു ചിദംബരം.
നിലവില്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദന വളര്‍ച്ച കുത്തനെ താഴ്ന്നതിലും അദ്ദേഹം കേന്ദ്രത്തെ ശക്തമായി വിമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."