കാളക്കൂറ്റന്‍മാര്‍ പെനാല്‍റ്റിയില്‍ വീണു; റഷ്യ ക്വാര്‍ട്ടറില്‍
മോസ്‌കോ: കാളപ്പോരിന്റെ നാടിനെ ഷൂട്ടൗട്ടില്‍ മറിച്ചിട്ട് റഷ്യ. മത്സരത്തില്‍ 1-1 സമനിലയിലായ ശേഷം. മത്സരത്തിന്റെ മുഴുവന്‍ സമയത്തും അധിക സമയത്തും ഗോളുകളൊന്നും നേടാന്‍ ഇരു ടീമുകള്‍ക്കും സാധിച്ചില്ല. മത്സരത്തിന്റെ 95 ശതമാനവും പന്തിലെ നിയന്ത്രണവും മൈതാനവുമെല്ലാം സ്‌പെയിനിന്റെ കൈയിലായിരുന്നു. എന്നാല്‍, ഗോള്‍ നേടാന്‍ റഷ്യയ്ക്ക് മുമ്പില്‍ സ്‌പെയിനിന് കഴിഞ്ഞില്ല. മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടില്‍ (3-4) റഷ്യ വിജയിക്കുകയും ചെയ്തു.
ഷൂട്ടൗട്ടില്‍ കൊക്കെയുടെ കിക്ക് റഷ്യന്‍ ഗോളി അകിഫീവ് തടുത്തിട്ടപ്പോള്‍, ഇയാഗോ ആസ്പസ് പന്ത് പുറത്തേക്ക് അടിച്ചു. ആന്ദ്ര ഇനിയെസ്റ്റ, പിക്വു, റാമോസ് എന്നിവര്‍ ലക്ഷ്യം കണ്ടു. സ്‌മോളോവ്, ഇഗ്നഷെവിച്ച്, ഗൊളോവിന്‍, ചെറിഷേവ് എന്നിവര്‍ റഷ്യക്കായി ലക്ഷ്യം കണ്ടു.
വിണ്ണില്‍ നിന്നും മണ്ണിലേക്ക് ഇറങ്ങി വന്ന പ്രതിരോധമായിരുന്നു ഇന്ന് സ്‌പെയിനിന്റേത്. റഷ്യന്‍ മുന്‍ കളികളിലെ തങ്ങളുടെ പ്രതിരോധ പോരായ്മകളെ നികത്താന്‍ ശ്രമം നടത്തി സ്‌പെയിന്‍. എന്നാല്‍, ആതിഥേയരായ റഷ്യയും മുന്‍ ലോകചാംപ്യന്മാര്‍ക്ക് മുമ്പില്‍ മുട്ട് കുത്തിയില്ല. സ്‌പെയിനിന്റെ മുന്നേറ്റങ്ങളെല്ലാം തടുത്തിട്ടു.
മുഴുവന്‍ സമയവും അധികസമയത്തുമെല്ലാം പന്തിന്റെ നിയന്ത്രണം 75 ലധികം ശതമാനവും സ്‌പെയിനിന്റെ കൈയിലായിരുന്നു. എന്നാല്‍, ഗോള്‍ മാത്രം അടിക്കാന്‍ സ്‌പെയിനു കഴിഞ്ഞില്ല. ലോകകപ്പ് ഫേവറിറ്റുകളായി എത്തിയ സ്‌പെയിനിന് നാട്ടിലേക്ക് മടക്കം..
പെനാല്‍റ്റി നില..
ഫസ്റ്റ് കിക്ക്
ഇനിയെസ്റ്റ (സ്‌പെയിന്‍) 1-0 ഗോള്‍
സ്‌മോളോവ് (റഷ്യ) 1-1 ഗോള്‍
സെക്കന്റ് കിക്ക്
പിക്വു (സ്‌പെയിന്‍) 1-2 ഗോള്‍
ഇഗ്നെഷെവിച്ച് (റഷ്യ) 2-2 ഗോള്‍
തേര്‍ഡ് കിക്ക്
കൊക്കെ (സ്‌പെയിന്‍) 2-2 മിസ്ഡ്
ഗൊളോവിന്‍ (റഷ്യ) 2-3 ഗോള്‍
ഫോര്‍ത് കിക്ക്
റാമോസ് (സ്‌പെയിന്‍) 3-3 ഗോള്‍
ചെറിഷേവ് (റഷ്യ) 3-4 ഗോള്‍
ഫിഫ്ത് കിക്ക്
ഇയാഗോ ആസ്‌പെസ് (സ്‌പെയിന്‍) 3-4 മിസ്ഡ്
105' സമനില പിടിച്ച ശേഷം മുഴുവന്‍ സമയവും ഗോളുകളൊന്നും പിറന്നില്ല. മത്സരം അധിക സമയത്തേക്ക് നീണ്ടെങ്കിലും അപ്പോഴും ഗോളുകളൊന്നും പിറന്നില്ല. മത്സരം ഷൂട്ടൗട്ടിലേക്ക്...
100' ഗോളുകളൊന്നും പിറക്കാതെ മത്സരം 90 കഴിഞ്ഞു. മത്സരം അധിക സമയത്തേക്ക് കടന്നിട്ടും ഗോളുകളൊന്നും പിറന്നില്ല. മൈതാനത്ത് സ്‌പെയിനിനു തന്നെ മേധാവിത്തം..
30 minutes to go and on a knife edge ?
— FIFA World Cup ? (@FIFAWorldCup) July 1, 2018
Which way are you calling it?#ESPRUS pic.twitter.com/j1sVCXY0xr
85' മത്സരം അവസാനിക്കാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം.. മൈതാനത്ത് സ്‌പെയിന്‍ തന്നെ.. എന്നാല്‍, ഗോളടിക്കാന്‍ ഇരു ടീമുകള്‍ക്കും കഴിയുന്നില്ല.. മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീളാന്‍ സാധ്യത..
65' രണ്ടാം പകുതിയില്‍ 20 മിനുറ്റ് കഴിഞ്ഞപ്പോഴും ഗോളുകളൊന്നും പിറന്നില്ല. മൈതനത്ത് സ്‌പെയിന്‍ തന്നെ മുമ്പില്‍...
റഷ്യയുടെ പെനാല്‍റ്റി ഗോള്‍ കാണാം.. സ്‌കോര്‍: 1-1
Artem Dzyuba Penalty Goal - Spain vs Russia 1-1#ESPRUS #SPARUS pic.twitter.com/ZmAV70U3rC
— Football World (@Fortnit16697820) July 1, 2018
40' റഷ്യയ്ക്ക് ലഭിച്ച കോര്‍ണര്‍ കിക്ക്. ഗോളിലേക്ക് ഹെഡ് ചെയ്ത ബോള്‍ സ്‌പെയിന്‍ പ്രതിരോധതാരം പിക്വുവിന്റെ കൈ തട്ടുന്നു. റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത സ്യൂബ റഷ്യക്കായി വല കുലുക്കി. സ്‌കോര്‍: 1-1
38' സെല്‍ഫ് ഗോളിന്റെ ഞെട്ടലില്‍ നിന്നും റഷ്യ മാറി.. ഗോളുകള്‍ക്കായി ശ്രമം.. എന്നാല്‍, ഗോളുകള്‍ ഒന്നും പിറന്നില്ല. സ്‌കോര്‍: 1-0
സ്‌പെയിനിന്റെ ഗോള്‍ കാണാം.. സ്‌കോര്‍: 1-0
Sergey Ignashevich own goal - Spain vs Russia 1-0#ESPRUS #SPARUS pic.twitter.com/RQoEPetYO8
— Fortnite Daily (@Fortnit16697820) July 1, 2018
14' നാചോയെ വീഴ്ത്തിയതിന് സ്‌പെയിനിന് കിട്ടിയ ഫ്രീകിക്ക്. ഉയര്‍ന്നുവന്ന പന്തു ലക്ഷ്യംവച്ച് റഷ്യന്‍ ഗോള്‍മുഖത്ത് സ്‌പെയിന്‍ താരങ്ങള്‍. റാമോസിന് തടയാനെത്തിയ ഇഗ്നാഷെവിച്ചിന്റെ കാലില്‍ തട്ടി പന്ത് സ്വന്തം വലയില്‍..
?Parties in the streets of Moscow or Madrid tonight?#ESPRUS pic.twitter.com/1rntRNXEjS
— FIFA World Cup ? (@FIFAWorldCup) July 1, 2018
#ESPRUS // FORMATIONS
— FIFA World Cup ? (@FIFAWorldCup) July 1, 2018
How would you have lined them up for this game? pic.twitter.com/VggM8Lw1To
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."