കഞ്ചാവുമായി യുവാവ് പിടിയില്‍
അടിമാലി: കഞ്ചാവു വാങ്ങാനെത്തുന്നവരെ പച്ചക്കറി നല്‍കി പറ്റിച്ചിരുന്ന വിരുതന്‍ ഒടുവില്‍ കഞ്ചാവുമായി പിടിയില്‍. കഞ്ചാവെന്ന വ്യാജേന പച്ചക്കറി നല്‍കി തട്ടിപ്പ് നടത്തിവന്ന രാജാക്കാട് മഞ്ഞകുഴി കളളിക്കാട്ട് ഷിന്റോയാണ് (25) ഒടുവില്‍ കുടുങ്ങിയത്. 50 ഗ്രാം കഞ്ചാവും പച്ചക്കറിയുമായാണ് അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌കാഡ് ഇയാളെ പിടികൂടിയത്.
അയല്‍ ജില്ലകളില്‍ ബന്ധങ്ങളുള്ള ഷിന്റോ കഞ്ചാവ് നല്‍കാമെന്ന് പറഞ്ഞ് ഏജന്റുമാരെ വിളിച്ചുവരുത്തും. സാമ്പിളായി സൂക്ഷിച്ചിരിക്കുന്ന കഞ്ചാവ് കാണിച്ച് കച്ചവടമുറപ്പിക്കും. ഇതിന് ശേഷം പച്ചക്കറി പൊതിഞ്ഞ് നല്‍കുന്നതായിരുന്നു ഇയാളുടെ രീതി. പച്ചക്കറി പായ്ക്കറ്റുകളിലെല്ലാം കഞ്ചാവിന്റെ മണം ലഭിക്കാന്‍ വെള്ളത്തില്‍ കഞ്ചാവ് ലയിപ്പിച്ച ലായിനി തളിക്കും. സാധനം വാങ്ങി പോകുന്നവര്‍ സുരക്ഷതമായ സ്ഥലത്ത് എത്തി പൊതിയഴിച്ച് നോക്കുമ്പോഴാകും അബദ്ധം പറ്റിയകാര്യം അറിയുക.
കേസില്‍ പെടുമെന്ന ഭയത്താല്‍ കബളിപ്പിക്കപ്പെട്ട വിവരം പുറത്ത് പറയില്ല. ഇന്നലെ ഇതേരീതിയില്‍ തട്ടിപ്പ് നടത്താന്‍ പച്ചക്കറിയും 50 ഗ്രാം കഞ്ചാവുമായി വരുന്നതിനിടെയാണ് ഇയാള്‍ സ്‌ക്വാഡിന്റെ പിടിയിലായത്. രണ്ട് കിലോ വീതമുള്ള അഞ്ച് പൊതി പച്ചക്കറിയും സാമ്പിള്‍ കാണിക്കാന്‍ കൊണ്ടുവന്ന 50 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."