പാവപ്പെട്ടവര്‍ക്ക് പ്രതിവര്‍ഷം 72000 രൂപ; മിനിമം വരുമാന പദ്ധതി പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി; യു.പി.എ അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് പ്രതിവര്‍ഷം 72000 രൂപ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന പദ്ധതിയുമായി കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് പദ്ധതി പ്രഖ്യാപിച്ചത്.
ദാരിദ്ര്യത്തിനെതിരായ ഏറ്റവും വലിയ പോരാട്ടമാണ് തന്റെ പദ്ധതിയെന്ന് രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു. ഒരു കുടുംബത്തിന് പ്രതിമാസം മിനിമം 6000 രൂപ മുതല്‍ 12000 രൂപ വരെ വരുമാനം ഉറപ്പാക്കും. ഇതിനായി പ്രത്യേക പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു കോടി കുടുംബങ്ങളിലെ 25 കോടി ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
വെറുതേ വാഗ്ദാനങ്ങള്‍ നല്കുന്ന വ്യക്തിയല്ല താനെന്നും രാജസ്ഥാനിലും ചത്തീസ്ഗഡിലും മധ്യപ്രദേശിലും തന്റെ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചുവെന്നും രാഹുല്‍ പറഞ്ഞു.
മോദി സര്‍ക്കാര്‍ രണ്ടുതരത്തിലുള്ള ഇന്ത്യയാണ് ഉണ്ടാക്കിയിരിക്കുന്നത്. അംബാനിയോപ്പോലെയുള്ള പണക്കാരുടെ ഇന്ത്യയും പാവപ്പെട്ടവരുടെയും യുവാക്കളെടെയും മറ്റൊരിന്ത്യയും ഇതല്ല എല്ലാവരേയും തുല്യരായി കാണുന്ന ഇന്ത്യയാണ് തങ്ങളുടെ ആഗ്ര ഹമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."