HOME
DETAILS

ഹജ്ജ്: 183 പേര്‍ യാത്ര റദ്ദാക്കി

  
backup
April 17 2017 | 01:04 AM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-183-%e0%b4%aa%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%b1%e0%b4%a6%e0%b5%8d%e0%b4%a6%e0%b4%be%e0%b4%95

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് അവസരം ലഭിച്ച 183 പേര്‍ യാത്ര റദ്ദാക്കി. ഈ വര്‍ഷം 11,197 പേര്‍ക്കാണ് അവസരം ലഭിച്ചിരുന്നത്. കൂടുതല്‍ പേരും സാമ്പത്തിക കാരണങ്ങളാലാണ് യാത്ര റദ്ദാക്കിയത്. ശാരീരികമായവ ഉള്‍പ്പെടെയുള്ള കാരണങ്ങളാലും യാത്ര റദ്ദാക്കിയവരുണ്ട്. ഹജ്ജിന്റെ ആദ്യ ഗഡു പണം അടക്കുന്നതിന് മുന്‍പ് തന്നെ 183 പേരും യാത്ര റദ്ദാക്കുന്നതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസില്‍ അറിയിക്കുകയായിരുന്നു.
ഒഴിവു വന്ന സീറ്റുകളെക്കുറിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതില്‍ നിന്ന് ഹജ്ജ് സീറ്റുകള്‍ ലഭിച്ചാല്‍ കാത്തിരിപ്പു പട്ടികയിലെ ക്രമനമ്പര്‍ പ്രകാരമാണ് അവസരം നല്‍കുക. ഹജ്ജ് യാത്രക്ക് ഇത്തവണ നിരക്ക് വര്‍ധിക്കുന്നതിനാല്‍ രണ്ടാം ഗഡുവായി അടക്കേണ്ട തുകയും വര്‍ധിക്കും. തീര്‍ഥാടകര്‍ക്കുളള താമസ സൗകര്യത്തിന് മക്കയില്‍ കെട്ടിടങ്ങള്‍ കണ്ടെത്തുന്ന പ്രവര്‍ത്തി പൂര്‍ത്തിയായാല്‍ മാത്രമേ രണ്ടാം ഗഡുവായി അടക്കേണ്ട തുക എത്രയെന്ന് നിശ്ചയിക്കുകയുള്ളൂ.
ഗ്രീന്‍, അസീസിയ്യ എന്നീ രണ്ട് വിഭാഗങ്ങളിലാണ് മക്കയില്‍ താമസ സൗകര്യം ഒരുക്കുന്നത്. കൂടുതല്‍ പേര്‍ക്കും അസീസിയ്യയിലായിരിക്കും അവസരം ലഭിക്കുക. മക്കയുടെ ഒന്നര കിലോമീറ്റര്‍ ചുറ്റളവിലുള്ള ഗ്രീന്‍ കാറ്റഗറിയില്‍ താമസ സൗകര്യം ലഭിക്കുന്നവര്‍ക്ക് നിരക്ക് കൂടും. അസീസിയ്യ മക്കയുടെ 5 കിലോമീറ്റര്‍ ചുറ്റളവിലായതിനാല്‍ നിരക്ക് കുറയും.

ഹജ്ജ് സബ്‌സിഡി വെട്ടിക്കുറയ്ക്കല്‍, രൂപയുടെ മൂല്യത്തകര്‍ച്ച തുടങ്ങിയ വിവിധ കാരണങ്ങളാലാണ് ഹജ്ജിന് ഇത്തവണ ചെലവേറുന്നത്. തുടര്‍ച്ചയായി അഞ്ചാം വര്‍ഷത്തില്‍ അവസരം ലഭിച്ചവരാണ് യാത്ര റദ്ദാക്കിയവരില്‍ കൂടുതല്‍ പേരും. വിവിധ സംസ്ഥാനങ്ങളിലും ഹജ്ജിന് അവസരം ലഭിച്ചിട്ടും യാത്ര റദ്ദാക്കിയവര്‍ ഏറെയാണ്. ഇവരുടെ കണക്കുകള്‍ പൂര്‍ണമായും ലഭിക്കുന്ന മുറക്കാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി പിന്നീട് സംസ്ഥാനങ്ങള്‍ക്ക് സീറ്റുകള്‍ വീതിച്ചു നല്‍കുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago