HOME
DETAILS
MAL
സിറിയയില്‍ വിമതരുമായുള്ള ചര്‍ച്ച തുടരുന്നു
backup
July 01 2018 | 18:07 PM
ദമസ്കസ്: ദേരയിലെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ജോര്‍ദാന്റെ മധ്യസ്ഥതയില്‍ വിമതരും റഷ്യന്‍ പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ച തുടരുന്നു. ശനിയാഴ്ചയാണ് ചര്‍ച്ചകള്‍ക്ക് തുടക്കിട്ടത്. റഷ്യന്‍ പ്രതിനിധികളുമായി വിമതരായ ഫ്രീ സിറിയന്‍ ആര്‍മി ചര്‍ച്ച നടത്തി. ബോസ്ര അല്‍ ഷാം പ്രദേശത്ത് ഇന്നലെ രാവിലെയാണ് ചര്‍ച്ച നടന്നതെന്ന് ഫ്രീ സിറിയന്‍ ആര്‍മി വക്താവ് ഇബ്രാഹിം അല്‍ ജബാവി പറഞ്ഞു. ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ ശനിയാഴ്ച നടന്ന ചര്‍ച്ച പരാജയമായിരുന്നു. വിമതരോട് പൂര്‍ണമായി കീഴടങ്ങാനായിരുന്നു റഷ്യന്‍ പ്രതിനിധികളുടെ ആവശ്യം.
അതിനിടെ ദേരയില്‍ ഇന്നലെ സര്‍ക്കാര്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 23 കുട്ടികളും 14 സ്ത്രീകളും ഉള്‍പ്പെടെ 75 പേര് കൊല്ലപ്പെട്ടുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."