മെക്സിക്കോയില്‍ വോട്ടെടുപ്പ് തുടങ്ങി
മെക്സിക്കോ സിറ്റി: സെപ്റ്റംബര്‍ മുതല്‍ ആരംഭിച്ച രക്തരൂക്ഷിതമായി പ്രചാരണത്തിന് ശേഷം മെക്സിക്കോയില്‍ വോട്ടെടുപ്പ ആരംഭിച്ചു.ഞായറാഴ്ച രാവിലെ എട്ടുമുതല്‍ തിങ്കളാഴ്ച ഉച്ചക്ക് ഒന്ന് വരെയാണ് പ്രസിഡന്റ്, സെനറ്റ് പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവയിലേക്കുള്ള തെരഞ്ഞെടുപ്പ്. 3,400 പോളിങ് കേന്ദ്രങ്ങളാണുള്ളത്. തെരഞ്ഞെടുപ്പ് ഫലം തിങ്കളാഴ്ച പ്രഖ്യാപിക്കും. പ്രസിഡന്റിന് അഞ്ച് വര്‍ഷത്തെ കാലയളവാണുള്ളത്. മെക്സിക്കന്‍ ഭരണഘടനയനുസരിച്ച് പ്രസിഡന്റിന് രണ്ടാമത് മത്സരിക്കാനുള്ള യോഗ്യതയില്ല.
പ്രസിഡന്റ് സ്ഥാനത്തേക്ക് നാല് സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ഇടതുപക്ഷ സ്ഥാനാര്‍ഥിയും മെക്സിക്കോ സിറ്റി മേയറുമായ ആന്‍ഡ്രസ് മാന്വല്‍ ലോപസ് ഒബ്രാഡറിനാണ് ജയ സാധ്യത പ്രതീക്ഷിക്കുന്നത്.
അഴിമതി, ദാരിദ്രം, സുരക്ഷിതത്വം എന്നിവയില്‍ മെക്സിക്കോ വളരെയധികം വെല്ലുവിളികള്‍ നേരിടുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മത്സര രംഗത്തുണ്ടായിരുന്ന 130 സ്ഥാനാര്‍ഥികളെ തന്നെ എതിരാളികള്‍ കൊലപ്പെടുത്തിയിരുന്നു. കൂടാതെ നിരവധി രാഷ്ടീയ പ്രവര്‍ത്തകരും കൊല്ലപ്പെട്ടിരുന്നു. നിലവിലെ എന്ഡ്രിക്യു പെന നെയ്റ്റോയുടെ ഭരണത്തിനെതിരേ രാജ്യത്ത് ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
അഴിമതി, കുറ്റകൃത്യങ്ങള്‍, സാമ്പത്തിക തകര്‍ച്ച എന്നിവ രാജ്യത്ത് വന്‍തോതില്‍ വര്‍ധിച്ചിരുന്നു. രാജ്യത്ത് 44 ശതമാനം ജനങ്ങളും ദരിദ്രരരാണ് മെക്സിക്കോയിലെ ക്വിന്റാന റൂയില്‍ അജ്ഞാതരുടെ വെടിയേറ്റ് മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ടിരിന്നു. ലോകത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏറ്റവും അപകടകരമായ രാജ്യങ്ങളില്‍ ഒന്നാണ് മെക്സിക്കോ.
കഴിഞ്ഞ രണ്ട് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ആന്‍ഡ്രസ് മാനുവല്‍ ലോപസ് ഒബ്രാഡര്‍ മത്സരിച്ചെങ്കിലും വിജയിക്കാനായിരുന്നില്ല. എന്നാല്‍ രാജ്യത്തെ അഴിമതി, കുറ്റകൃത്യങ്ങള്‍ തുടങ്ങിയവ നീക്കം ചെയ്യുമെന്ന് അദ്ദേഹം വോട്ടര്‍മാരോട് വാഗ്ദാനം ചെയ്തു. കൂടാതെ ശക്തമായ പ്രചാരണമാണ് അദ്ദേഹം നയിച്ചത്. എന്നാല്‍ മധ്യവലതുപക്ഷ സ്ഥാനാര്‍ഥിയായ റിക്കാര്‍ഡോ അനായയാണ് ആന്‍ഡ്രസ് മാനുവലിന് വെല്ലുവിളിയുയര്‍ത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."