കേരളം അനുമതി നല്‍കിയത് 12 വിമാനങ്ങള്‍ക്ക്: മുഖ്യമന്ത്രിയുടെ വാദം തള്ളി വി.മുരളീധരന്
ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ വിമാന സര്‍വിസുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്.മുഖ്യമന്ത്രിയെ ആരോ തെറ്റിധരിപ്പിക്കുകയാണ്. കാര്യങ്ങള്‍ കൃത്യമായി മനസിലാക്കിയല്ല മുഖ്യമന്ത്രി സംസാരിക്കുന്നതെന്ന് മുരളീധരന് പറഞ്ഞു.
ഗള്‍ഫില്‍ നിന്ന് മാത്രം 24 വിമാനങ്ങള്‍ ഒരു ദിവസം വരുമെന്ന് കേന്ദ്രം കേരളത്തെ അറിയിച്ചു.എന്നാല്‍ 12 വിമാനങ്ങള്‍ക്ക് മാത്രമാണ് കേരളം അനുമതി നല്‍കിയത്.ചാര്‍ട്ടര്‍ വിമാനങ്ങളുടെ സീറ്റ് നിരക്ക് വിമാന കമ്പനികളാണ് തീരുമാനിക്കുന്നതെന്നും മന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.
വിദേശത്തു നിന്നു മലയാളികളെ വിമാനത്തില്‍ കൊണ്ടുവരുന്ന കാര്യത്തില്‍ കേരളം ഇതുവരെ കേന്ദ്രത്തോടു 'നോ' പറഞ്ഞിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.എന്നാല്‍ വന്ദേഭാരത് മിഷന് ദൗത്യത്തിന്റെ ഭാഗമായി വിമാനങ്ങള്‍ വരുന്നതിന് നിബന്ധന വച്ചിട്ടില്ലെന്നും വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു മാസത്തില്‍ 360 വിമാനങ്ങള്‍ കേരളത്തിലേക്ക് സര്‍വിസ് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം 36 വിമാനങ്ങള്‍ മാത്രമേ ചാര്‍ട്ട് ചെയ്തിട്ടുള്ളുവെന്നും കൂടുതല്‍ ചാര്‍ട്ട് ചെയ്താല്‍ അനുവാദം കൊടുക്കാമെന്നുമാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ അത്തരം കാര്യങ്ങളൊന്നും കത്തില്‍ സൂചിപ്പിട്ടില്ലെന്ന് മുരളീധരന് പറഞ്ഞു.
കേന്ദ്രമയച്ച കത്തിന് പത്തുദിവസം കഴിഞ്ഞാണ് കേരളം മറുപടി നല്‍കിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നടക്കം പ്രവാസികളെ മടക്കിക്കൊണ്ടുവരാന്‍ കൂടുതല്‍ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കണമെന്ന് മുരളീധരന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."