HOME
DETAILS
MAL
അടിയന്തിര സഹായം എത്തിക്കണം: പി.ജെ ജോസഫ്
backup
July 12 2016 | 21:07 PM
തൊടുപുഴ: തൊമ്മന്‍കുത്ത് മേഖലയില്‍ കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റില്‍ വീടുകള്‍ തകര്‍ന്നവര്‍ക്കും കൃഷി നാശം സംഭവിച്ചവര്‍ക്കും അടിയന്തിര ധനസഹായം എത്തിക്കണമെന്ന് പി.ജെ ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു. ഒട്ടേറെ പേരുടെ വീടുകള്‍ക്ക് മരം വീണ് നാശം സംഭവിച്ചു. നൂറു കണക്കിനു റബ്ബര്‍ മരങ്ങളും വാഴ, തേക്ക് എന്നിവയും നിലംപൊത്തി. നാശം നേരിട്ടവര്‍ക്ക് ധന സഹായം ഉടനടി നല്കാന് നടപടി കൈക്കൊള്ളണമെന്ന് ജോസഫ് റവന്യു വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."