HOME
DETAILS

സഊദിക്കാരുടെ പ്രിയപ്പെട്ട 'തെന്നല' നാട്ടിലെത്തി; 14 വര്‍ഷങ്ങള്‍ക്ക് ശേഷം

  
backup
April 17 2017 | 01:04 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f

തിരൂരങ്ങാടി: കുടുംബാംഗങ്ങളോടൊത്ത് വീട്ടിലെ സിറ്റൗട്ടില്‍ ചാരുപടിയിലിരിക്കുമ്പോഴും മൊയ്തീന്‍കുട്ടിയുടെ മനസ് സഊദി അറേബ്യയിലാണ്. അവിടെനിന്നു വിമാനം കയറുമ്പോഴും മനസ് അസ്വസ്ഥമായിരുന്നു. നാട്ടില്‍ ചികിത്സയില്‍ കഴിയുന്ന സഹോദരിയെ കണ്ട് വൈകാതെ തന്നെ റിയാദിലേക്ക് മടങ്ങണം. ഇത് മൊയ്തീന്‍കുട്ടിയുടെ മാത്രം വേവലാതിയല്ല. സഊദി അറേബ്യയിലെ മുഴുവന്‍ മലയാളികളുടെയും പ്രാര്‍ഥനയാണ്.

കാരണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ഒന്നര പതിറ്റാണ്ടോളം സഊദിയില്‍ ജീവിതം സമര്‍പ്പിച്ച മൊയ്തീന്‍കുട്ടിയാണ് അവിടെ ഏത് മലയാളി മരിച്ചാലും ആദ്യം ഓടിയെത്തുക. പിന്നീട് വിശ്രമമില്ലാത്ത നാളുകള്‍. മരിച്ചയാളുടെ ബന്ധുക്കളെ തേടിപ്പിടിച്ച് കടലാസുജോലികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്കയച്ചശേഷം മാത്രമേ ഈ മനുഷ്യന്‍ വിശ്രമിക്കൂ. മലയാളി മാത്രമല്ല ഏതു ഇന്ത്യക്കാരന്‍ മരണപ്പെട്ടാലും മൊയ്തീന്‍കുട്ടി തന്നെയാണ് ആശ്രയം.

സഊദിമലയാളികളുടെ ആശ്വാസകേന്ദ്രമായ മൊയ്തീന്‍കുട്ടി 14 വര്‍ഷത്തിനു ശേഷം ശനിയാഴ്ച രാത്രിയാണ് തെന്നല അപ്ലയിലെ വീട്ടിലെത്തിയത്. സഊദിഅറേബ്യയില്‍ നിസ്വാര്‍ത്ഥമായ സേവന പ്രവര്‍ത്തനങ്ങളിലൂടെ സ്വദേശികളുടെയും വിദേശികളുടെയും പ്രിയങ്കരനായിമാറിയ 'തെന്നല' എന്ന പേരിലറിയപ്പെടുന്ന ഇദ്ദേഹം ചാത്തേരി സൈതലവിഹാജി, ഖദീജ ഹജ്ജുമ്മ ദമ്പതികളുടെ മൂത്ത മകനാണ്.
2003ലാണ് മൊയ്തീന്‍കുട്ടി ഇതിന് മുന്‍പ് സഊദിയിലേക്ക് യാത്രതിരിച്ചത്. റിയാദില്‍ കച്ചവടം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതോടെ വിവിധയിടങ്ങളില്‍ ജോലിയും സാമൂഹ്യ പ്രവര്‍ത്തനവുമായി മുന്നോട്ട് പോവുകയായിരുന്നു.

പില്‍ക്കാലത്ത് സ്വദേശികളുടെയും വിദേശികളുടെയും ആശ്രയ കേന്ദ്രമായി മാറി. റിയാദ് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. കെ.എം.സി.സി വേണ്ട സഹായ സഹകരണങ്ങളും പ്രോത്സാഹനവും നല്‍കി. റിയാദിന്റെ 650 കി.മി ചുറ്റളവില്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങളില്‍ മരിക്കുന്ന മലയാളികളുടെ മൃതദേഹങ്ങള്‍ മൊയ്തീന്‍കുട്ടിയുടെ ഒപ്പുപതിയാതെ നാട്ടിലേക്ക് കൊണ്ടുപോകാറില്ല.
മറ്റ് സംസ്ഥാനങ്ങളിലെ ആളുകള്‍ മരിച്ചാലും ബന്ധുക്കള്‍ ആശ്രയിക്കുക മൊയ്തീന്‍കുട്ടിയെ തന്നെയാണ്. ആദ്യകാലങ്ങളില്‍ ഇന്ത്യക്കാര്‍ മരിച്ചാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ മാസത്തിലേറെ സമയം എടുത്തിരുന്നു.

എന്നാല്‍, പിന്നീട് നിയമം ലഘൂകരിക്കുകയും ഇത്തരം ദൗത്യങ്ങള്‍ മൊയ്തീന്‍കുട്ടി ഏറ്റെടുക്കയും ചെയ്തതോടെ ദിവസങ്ങള്‍ക്കുള്ളില്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ സാധിച്ചു. ഇതിനകം അഞ്ഞൂറിലേറെ മൃതദേഹങ്ങളാണ് മൊയ്തീന്‍കുട്ടിയുടെ ശ്രമഫലമായി നാട്ടിലെത്തിച്ചത്.
മരിച്ചവരുടെ ബന്ധുക്കളും മറ്റും പണം നല്‍കാറുണ്ടെങ്കിലും മൊയ്തീന്‍കുട്ടി സ്വീകരിക്കാറില്ല. മറ്റു ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും ആളുകളുടെ വിസ സംബന്ധമായ പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതിനും മൊയ്തീന്‍കുട്ടി രാവും പകലും ഓടിനടന്നു. പൊതുമാപ്പ് പ്രഖ്യാപിച്ചതോടെ രേഖകളില്ലാതെ കഷ്ടപ്പെടുന്ന ആളുകള്‍ക്ക് സ്വദേശത്തേക്ക് തിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കെയാണ് നാട്ടിലേക്കുള്ള മടക്കം.സാമൂഹ്യ പ്രവര്‍ത്തനത്തിനിടെ വിവാഹം കഴിക്കാനും മറന്നുപോയി.

തന്റെ നിസ്വാര്‍ഥ സേവനം കേരളത്തിലെ രാഷ്ട്രീയ സാമൂഹികരംഗത്തെ ആളുകളുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ അവസരമൊരുക്കി. കേന്ദ്രമന്ത്രിയായിരിക്കുമ്പോഴും പാര്‍ലമെന്റ് അംഗം ആയിരുന്നപ്പോഴും ഇ അഹമ്മദുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. എംബസിയില്‍ നിന്നും മറ്റും കടലാസു ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വളരെയധികം സഹായിച്ചത് ഇ അഹമ്മദ് ആയിരുന്നുവെന്നും ഇത്തരം കാര്യങ്ങള്‍ക്ക് പാതിരാത്രിയില്‍പോലും അദ്ദേഹത്തെ വിളിക്കാന്‍ അനുമതി തന്നിരുന്നതായും മൊയ്തീന്‍കുട്ടി പറയുന്നു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെയും നരേന്ദ്ര മോദിയുടെയും സഊദി സന്ദര്‍ശന വേളയില്‍ അവരെ പരിചരിക്കാനുള്ള പ്രത്യേക സംഘത്തിലേക്കും മൊയ്തീന്‍കുട്ടിയെ തെരഞ്ഞെടുത്തിരുന്നു.
കഴിഞ്ഞ പതിനാല് വര്‍ഷവും ബന്ധുക്കളും നാട്ടുകാരുമായി ഫോണിലൂടെയുള്ള ബന്ധം മാത്രമായിരുന്നു മൊയ്തീന്‍കുട്ടിക്ക്. സഹോദരി ജുവൈരിയ അസുഖബാധിതയായി കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലുള്ള വിവരം അറിഞ്ഞതോടെയാണ് നാട്ടില്‍ വരണമെന്ന ആഗ്രഹം ജനിച്ചത്. മാത്രവുമല്ല ആറുമാസമായി റിയാദിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള തഞ്ചാവൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള കാര്യങ്ങളും പൂര്‍ത്തിയാക്കാനുണ്ട്. മരിച്ചയാളുടെ ഭാര്യ കേരളത്തില്‍ ജോലിചെയ്യുന്നുണ്ടെന്നും അവരെ തിരഞ്ഞുപിടിച്ചശേഷം തുടര്‍ നടപടികള്‍ എടുക്കേണ്ടതുണ്ടെന്നും മൊയ്തീന്‍കുട്ടി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  26 minutes ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  31 minutes ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  44 minutes ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  an hour ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  an hour ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 hours ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 hours ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  3 hours ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പെടണം: സമസ്ത

Kerala
  •  3 hours ago