HOME
DETAILS
MAL
വൈദികന്റെ മൃതദേഹം സംസ്കരിക്കുന്നതില്‍ അനിശ്ചിതത്വം: സഭ നിര്‍ദേശിച്ച സ്ഥലത്തും പ്രതിഷേധം
backup
June 04 2020 | 07:06 AM
തിരുവനന്തപുരം: കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ച വൈദികന്റെ മൃതദേഹം സംസ്കരിക്കുന്നതില്‍ അനിശ്ചിതത്വം നീളുന്നു. നാട്ടുകാരുടെ പ്രതിഷേധമുളളതിനാല്‍ മലമുകള്‍ ശ്മശാനത്തില്‍ സംസ്കരിക്കാനിടയില്ല.ഇവിടെയാണ് വൈദികന്റെ മൃതദേഹം സംസ്ക്കരിക്കുന്നതിന് വേണ്ടി ആരോഗ്യവകുപ്പ് അധികൃതര്‍ ഒരുക്കങ്ങള്‍ നടത്തിയത്.
സംസ്ക്കാര ചടങ്ങുകള്‍ ആരംഭിക്കുമ്പോഴായിരുന്നു ആളുകള്‍ എത്തി പ്രതിഷേധിച്ചത്. ഇതിനിടെ നഗരസഭ നടപടികളുമായി മുന്നോട്ടുപോകുകയാണ്. കഴിഞ്ഞ ദിവസവും സമാനമായ പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്ന് മൃതദേഹം സംസ്ക്കാരിക്കാനായിരുന്നില്ല. പിന്നീട് ഓര്‍ത്തഡോക്സ് സഭ ഇടപെട്ടാണ് സംസ്ക്കാരത്തിനായി പുതിയ സ്ഥലം കണ്ടെത്തി നല്‍കിയത്.മൃതദേഹം ദഹിപ്പിക്കുന്നതും പരിഗണനയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."