HOME
DETAILS
MAL
ലാഹോറിലേക്ക് ഏതു സമയവും കടക്കുമെന്ന്
backup
July 01 2018 | 18:07 PM
നാഗ്പൂര്‍: ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നലാക്രമണവുമായി ബന്ധപ്പെട്ട വിവാദ വാര്‍ത്തകള്‍ക്ക് വിരാമമായില്ല. സര്‍ജിക്കല്‍ സ്ട്രൈക്കില്‍ കൂടുതല്‍ വിശദീകരണവുമായി ആര്.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറാണ് ഇപ്പോള്‍ രംഗത്തുള്ളത്.
ലാഹോറിലേക്ക് ഏതു സമയവും കടക്കുമെന്ന പാകിസ്താനുള്ള മുന്നറിയിപ്പാണ് മിന്നലാക്രമണമെന്നാണ് ഇദ്ദേഹത്തിന്റെ വാദം. കഴിഞ്ഞ ദിവസമാണ് ഇന്ദ്രേഷ് കുമാര്‍ അഭിപ്രായ പ്രകടനം നടത്തിയത്. കശ്മിരിലെ സഖ്യ സര്‍ക്കാരിന്റെ കാലത്ത് 300 ഓളം ഭീകരരെ കൊന്നു. മൂന്ന് നാല് പ്രധാനപ്പെട്ട ചുമതലകള്‍ മുന്‍ നിര്‍ത്തിയാണ് കശ്മിരില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. ജോലി പൂര്‍ത്തിയായി.
അതോടെ സ്ഥാനം ത്യജിച്ച് സഖ്യം വിട്ടുവെന്നും ഇന്ദ്രേഷ് അടിച്ചു വിട്ടു. അമേരിക്ക വിചാരിച്ചാല്‍ പോലും ഇന്ത്യയുടെ മിന്നലാക്രമണം തടയാനാവില്ലെന്നും നേതാവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."