HOME
DETAILS
MAL
സി.പി.എം അക്രമത്തെ രാഷ്ട്രീയമായി പ്രതിരോധിക്കുമെന്ന് ഡീന്‍ കുര്യാക്കോസ്
backup
July 12 2016 | 21:07 PM
തൊടുപുഴ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കരുണൈ രാജനെയും, വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് മെമ്പറായ ഭാര്യയെയും സി.പി.എം പ്രവര്‍ത്തകര്‍ അക്രമിച്ചത് ആസൂത്രിതമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്.
അധികാരത്തിന്റെ തണലില്‍, തലശ്ശേരി മോഡലില്‍ ദലിത് സമൂഹത്തില്‍പ്പെട്ട നേതാക്കളെ അക്രമിച്ചത് സി.പി.എം അസഹിഷ്ണുതയുടെ ഉദാഹരണമാണ്.
രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തുന്ന അക്രമ രാഷ്ട്രീയത്തെ വച്ചുപൊറിപ്പിക്കാനാവില്ല. ഉന്നത നേതാക്കളുടെ പങ്ക് വ്യക്തമാണ്.
സംഭവത്തെ രാഷ്ട്രീയ പരമായി പ്രതിരോധിക്കുമെന്നും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."