എയര്‍ ഇന്ത്യയുടെ ബോര്‍ഡിങ് പാസിലും മോദി; വിവാദമായതോടെ പിന്‍വലിച്ചു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെയും ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ച ബോര്‍ഡിങ് പാസ് നല്കി എയര്‍ ഇന്ത്യ വിവാദത്തില്‍പ്പെട്ടു. പ്രതിഷേധം ശക്തമായതോടെ ഇവ പിന്‍വലിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചു.
പഞ്ചാബ് മുന്‍ ഡി.ജി.പി ശശികാന്ത് ആണ് ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ തനിക്ക് ലഭിച്ച ബോര്‍ഡിങ് പാസിന്റെ ചിത്രം ട്വീറ്റ് ചെയ്തത്. ബോര്‍ഡിങ് പാസില്‍ രാഷ്ട്രീയ നേതാക്കളുടെ ചിത്രം വന്നതിനെ അദ്ദേഹം വിമര്‍ശിച്ചിരുന്നു.
ജനുവരിയില്‍ വൈബ്രന്റ് ഗുജറാത്ത് സമ്മേളന സമയത്താണ് ബോര്‍ഡിങ് പാസുകള്‍ പ്രിന്റ് ചെയ്തതെന്നാണ് എയര്‍ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാര്‍ വിവാദങ്ങളോട് പ്രതികരിച്ചത്. തേര്‍ഡ് പാര്‍ട്ടി പരസ്യത്തിന്റെ ഭാഗമായിട്ടുളളതായിരുന്നു ചിത്രങ്ങള്‍. എയര്‍ ഇന്ത്യക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. ഗുജറാത്തില്‍ മാത്രമല്ല, രാജ്യത്താകമാനം ഈ ബോര്‍ഡിങ് പാസ് ഉപയോഗിക്കുന്നുണ്ട്. പെരുമാറ്റ ചട്ട ലംഘനം കണ്ടെത്തിയാല്‍ പാസുകള്‍ പിന്‍വലിക്കുമെന്ന് ധനഞ്ജയ് കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."