പുതിയ പദ്ധതിയുമായി ആദായനികുതി വകുപ്പ്
ന്യൂഡല്‍ഹി: ഞൊടിയിടയില്‍ ആധാര്‍ ലിങ്ക് പാന്‍ കാര്‍ഡ് ലഭിക്കാന്‍ സഹായവുമായി ആദായനികുതി വകുപ്പ് രംഗത്ത്. ഇതുവരെ പാന്‍ കാര്‍ഡിന് അപേക്ഷിക്കാത്തവര്ക്കാണ് ഈ സൗകര്യം. ആദായനികുതി വകുപ്പിന്റെ വൈബ്സൈറ്റിലൂടെയാണ് പുതിയ സേവനം ലഭിക്കുക. താമസമില്ലാതെ സൗജന്യമായി തന്നെ പാന്‍കാര്‍ഡ് ലഭ്യമാകും.
പാന്‍ കാര്‍ഡ് അപേക്ഷകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കാന്‍ ആദായനികുതി വകുപ്പ് തീരുമാനിച്ചത്. ആധാര്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് മാത്രമെ ഇതില്‍ അപേക്ഷിക്കാന്‍ സാധിക്കുകയുള്ളു. ആധാറിലെ വിവരങ്ങളുമായി വൈരുധ്യമുണ്ടായാല്‍ അപേക്ഷ റദ്ദാകും.
അപേക്ഷ പൂര്ത്തിയാകുന്നയുടന് തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് പാന്‍ ലഭ്യമാകും. പിന്നീട് തപാല്‍ മാര്‍ഗം പാന്‍ കാര്‍ഡ് വീട്ടിലെത്തുകയും ചെയ്യും.വ്യക്തികള്‍ക്ക് മാത്രമാണ് ഈ സംവിധാനം. പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയതി 2019 മാര്‍ച്ച് 31വരെ സര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."