വീട്ടമ്മയുടെ കൊലപാതകം: പ്രതിയുടെ താമസസ്ഥലത്ത് നിന്ന് 28 പവന് സ്വര്‍ണം കണ്ടെത്തി
കോട്ടയം: വീട്ടമ്മയുടെ കൊലപാതകത്തിന് ശേഷം പ്രതി കൈക്കലാക്കിയ 28 പവന് സ്വര്‍ണം കണ്ടെടുത്തു. പ്രതി മുഹമ്മദ് ബിലാല്‍ കൊലപാതകത്തിന് ശേഷം താമസിച്ചിരുന്ന കൊച്ചി ഇടപ്പള്ളിയിലെ വീട്ടില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. കൊല്ലപ്പെട്ട ഷീബയുടെ 55 പവന് സ്വര്‍ണമാണ് കാണാതായത്.
കോട്ടയത്ത് നിന്ന് എറണാകുളത്തെത്തിയ പ്രതിക്ക് പാചകം അറിയാം എന്നതിനാല്‍ എറണാകുളത്തെ ഒരു ഹോട്ടലില്‍ ജോലി ലഭിക്കുകയായിരുന്നു. അതേ ഹോട്ടലിലെ പാചകക്കാരന് പെട്ടെന്ന് അവധിയിലായിരുന്നുവെന്നതും പ്രതി ബിലാലിന് മറ്റ് കാര്യങ്ങളൊന്നും അന്വേഷിക്കാതെ തന്നെ പെട്ടെന്ന് ജോലി ലഭിക്കാന്‍ കാരണമായി. അതുകൊണ്ടുതന്നെ ഇടപ്പള്ളി കുന്നുംപുറത്ത് ഒരു വീട്ടില്‍ താമസവും പെട്ടെന്ന് ശരിയായി. പ്രതിയുടെ കൂടെ ഇവിടെ വീട്ടില്‍ ഇതര സംസ്ഥാന തൊഴിലാളിയടക്കം താമസിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആര്‍ക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു പ്രതി ഒളിവില്‍ കഴിഞ്ഞത്.
ഇന്നാണ് പ്രതിയെ പിടികൂടിയത്. കാറുമായി പമ്പിലെത്തിയപ്പോഴുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇയാളെ കുടുക്കിയത്. മോഷണം ലക്ഷ്യമിട്ടാണ് പ്രതി ദമ്പതിമാരെ ആക്രമിച്ചതെന്ന് ജില്ലാ പോലീസ് മേധാവി ജി.ജയ്ദേവ് പറഞ്ഞു.
പെട്ടെന്നുള്ള പ്രകോപനമാണ് കൊലക്ക് കാരണമെന്നാണ് പറയുന്നത്. തെളിവ് നശിപ്പിക്കാനായി പാചകവാതകസിലിണ്ടര്‍ തുറന്നുവിട്ടു. ഇയാള്‍ക്ക് ഈ കുടുംബം സ്ഥിരമായി സാമ്പത്തിക സഹായം നല്കാറുണ്ടായിരുന്നു. കുറ്റകൃത്യം നടത്തിയ ദിവസം വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയിരുന്നു.അന്നും ഇയാള്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ടു. അത് നല്കാന് കഴിയില്ലെന്ന് പറഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കോട്ടയം എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണ സംഘം ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൊലയ്ക്ക് പിന്നില്‍ കവര്‍ച്ച മാത്രമല്ല എന്ന സൂചന പൊലിസ് നേരത്തെതന്നെ നല്‍കിയിരുന്നു.
തിങ്കളാഴ്ച വൈകീട്ടാണ് കോട്ടയം താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സില്‍ ഷീബ (60)യെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മുഹമ്മദ് സാലി (65) ഗുരുതരനിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡോ. എസ്. ജയ്ശങ്കർ
bahrain
• 2 minutes ago16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും
Kerala
• 7 minutes agoറേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്
Kerala
• an hour agoക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു
Kerala
• an hour agoചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു
latest
• an hour agoകൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ
Kerala
• an hour ago2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്
uae
• 2 hours agoടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ
qatar
• 2 hours agoസമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം
Kerala
• 2 hours ago43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം
latest
• 2 hours ago1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പെടണം: സമസ്ത
Kerala
• 3 hours agoതിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര് മുങ്ങിമരിച്ചു
Kerala
• 4 hours agoതമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച
Kerala
• 5 hours agoപുരുഷന്മാര്ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം
Kerala
• 5 hours agoകോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം
Kerala
• 7 hours agoഷാന്‍ വധക്കേസ്: പ്രതികളായ ആര്.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി
Kerala
• 7 hours agoകണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്
Kerala
• 7 hours ago'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്റഫ്
Kerala
• 7 hours agoതദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു
LDF-11
UDF-17
BJP-3