വിദ്യാര്‍ഥികളെ കാത്ത് ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍
തൊടുപുഴ: ഹയര്‍സെക്കക്കന്‍ഡറി സ്‌കൂളുകള്‍ വിദ്യാര്‍ഥികളെ കാത്തിരിക്കുന്നു. നിശ്ചയിച്ചിരിക്കുന്ന സീറ്റുകളില്‍ ഇനിയും വിദ്യാര്‍ഥികള്‍ എത്താത്തതാണ് അധികൃതരെയും അധ്യാപകരെയും കുഴക്കുന്നത്. മിക്ക സ്‌കൂളിലും ബാച്ചുകള്‍ തന്നെ ഒഴിഞ്ഞുകിടക്കുകയാണ്.
മണക്കാട് എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ബയോളജിക്കു 66 സീറ്റും ഹ്യൂമാനിറ്റീസിനു 18 സീറ്റുമാണ് ഒഴിവുള്ളത്. ഇതുകൂടാതെ മുട്ടം ഗേള്‍സ് എച്ച്.എസ്.എസില്‍ കംപ്യൂട്ടര്‍ ബാച്ചില്‍ 54 ഉം കൊമേഴ്‌സില്‍ 37 സീറ്റും ഒഴിവുണ്ട്. പൂമാല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ബയോളജി -18, ഹ്യുമാനിറ്റീസ്-24, തൊടുപുഴ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ ബയോളജി -9, ഹ്യുമാനിറ്റീസ്-10, കുടയത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ ബയോളജി -17, ഹ്യുമാനിറ്റീസ്-4, മുള്ളരിങ്ങാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ ബയോളജി -41, കൊമേഴ്‌സ്- 40, മുതലക്കോടം എസ് ജി എച്ച് എസ് എസില്‍ ഹ്യൂമാനിറ്റീസ്- 2, കാളിയാര്‍ എസ്.എം.എച്ച്.എസ്.എസില്‍ ബയോളജി-17, കംപ്യൂട്ടര്‍-15, ഹ്യൂമാനിറ്റീസ്-14, കരിമണ്ണൂര്‍ എസ്.ജെ.എച്ച.്എസ.്എസില്‍ ഹ്യൂമാനിറ്റീസ്- 8, കരിങ്കുന്നം എസ്.എ.എച്ച്.എസ്.എസില്‍ ബയോളജി- 18, കംപ്യൂട്ടര്‍-12, ഇലട്രോണിക്‌സ്- 23, ഹ്യൂമാനിറ്റീസ്-9, അറക്കുളം സെന്റ് മേരീസ് എച്ച്.എസ്.എസില്‍ ബയോളജി-4, ഹ്യൂമാനിറ്റീസ്-4, വഴിത്തല എസ്.എസ.് എച്ച്.എസ്.എസില്‍ ബയോളജി-2, കംപ്യൂട്ടര്‍-13, ഇലട്രോണിക്‌സ്-22, കൊമേഴ്‌സ്- 10, പെരിങ്ങാശേരി ഗവ. എച്ച്.എസ്.എസില്‍ ബയോളജി-32, കൊമേഴ്‌സ്-37, ഹ്യൂമാനിറ്റീസ്-34, വെസ്റ്റ് കോടിക്കുളത്ത് കൊമേഴ്‌സ്- 27, കലയന്താനി എസ്.ജി .എച്ച്.എസ്.എസില്‍ കൊമേഴ്‌സ്- 9, ഹ്യൂമാനിറ്റീസ്- 23, കല്ലാനിക്കല്‍ എസ.ജി എച്ച്.എസ്.എസില്‍ കൊമേഴ്‌സ്-22, ഹ്യൂമാനിറ്റീസ്- 17, പുറപ്പുഴ എസ്.എസ് എച്ച്.എസ.്എസില്‍ കൊമേഴ്‌സ്-15, ഹ്യൂമാനിറ്റീസ്- 25 എന്നിവിടങ്ങളിലാണ് വിവിധ കോഴ്‌സുകളിലേക്കു സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത്. സര്‍ക്കാര്‍ ഇത്തവണ 20 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിച്ചിരുന്നു.
മേഖലയിലെ കുട്ടികളുടെ എണ്ണവും സ്‌കൂളുകളുടെ എണ്ണവും കൃത്യമായി കണക്കാക്കാതെയാണ് സീറ്റുകള്‍ വര്‍ധിപ്പിച്ചത്. രണ്ടു പ്രധാന അലോട്ടുമെന്റുകള്‍ കഴിഞ്ഞതിനു ശേഷമാണ് സീറ്റുകള്‍ ഒഴിവുവന്നിരിക്കുന്നത്. ഇനിയും ബാക്കി നില്‍ക്കുന്നത് സപ്ലിമെന്ററിഅലോട്ടുമെന്റുകളാണ്. ഇവയില്‍ സിബിഎസ്‌സി പരീക്ഷ എഴുതിയ വിദ്യാര്‍ഥികളെയും ഇതുവരെ അപേക്ഷിക്കാത്തവരെയും ഇതുവരെ അലോട്ടുമെന്റില്‍ പ്രവേശനം നേടത്താവരെയുമാണ് പ്രധാനമായും കണക്കാക്കുന്നത്. എന്നാല്‍ പോലും ബാക്കി നില്‍ക്കുന്ന 752 സീറ്റുകള്‍ നിറയുകയില്ല. ഹയര്‍സെക്കണ്ടറി പ്രവേശനം നേടാത്തവര്‍ക്ക് അപേക്ഷ പുതുക്കി നല്‍കാനും പുതിയ അപേക്ഷ നല്‍കാനും ഇന്നലെ നാലുമണി വരെയായിരുന്നു സമയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."