HOME
DETAILS

അക്ഷരങ്ങളുടെ സുല്‍ത്താന്‍

  
Web Desk
July 01 2018 | 18:07 PM

aksharangalude-sulthan

വൈക്കം മുഹമ്മദ് ബഷീര്‍ എന്ന അനുഗൃഹീത എഴുത്തുകാരന് മലയാളികള്‍ കല്‍പിച്ചു നല്‍കിയ പേരാണ് ബേപ്പൂര്‍ സുല്‍ത്താന്‍. എന്നാല്‍ അദ്ദേഹം അനുഭവങ്ങളുടെ സുല്‍ത്താനാണ്. അക്ഷരങ്ങളുടെയും.
അക്ഷരാര്‍ഥത്തില്‍ അത് വാസ്തവമാണ്. പലരും കഥ എഴുതിയപ്പോള്‍ ബഷീര്‍ കഥ പറയുകയായിരുന്നു. അതുകൊണ്ടുതന്നെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ രുചിക്കുന്നതും രസിക്കുന്നതുമായിരുന്നു ആ കൃതികള്‍.

അനുഭവങ്ങളുടെ രചനകള്‍

ജീവിതാനുഭവങ്ങളില്‍ നിന്നുള്ള ചൂടും ചൂരുമുള്‍ക്കൊണ്ടണ്ട് ആത്മാംശമുള്ള കഥാപാത്രസൃഷ്ടിയിലൂടെ ഒരു ഐതിഹ്യ പുരുഷനെപ്പോലെ ബഷീര്‍ എന്നും മലയാളീ മനസില്‍ നിറഞ്ഞു നില്‍ക്കുന്നു. ഉറവ വറ്റാത്ത നര്‍മബോധവും, ആരെയും അതിശയിപ്പിക്കുന്ന രീതിയിലുള്ള സംഭാഷണ രചനാരീതിയും ബഷീര്‍ കൃതികളുടെ മാത്രം പ്രത്യേകതയാണ്. വലിപ്പചെറുപ്പമില്ലാത്ത ആരാധകവൃന്ദം ബഷീര്‍ കൃതികള്‍ ഇന്നും ആസ്വദിക്കുന്നു.
ബഷീറിനെ പ്രതിനിധാനം ചെയ്ത് മലയാളത്തില്‍ പുറത്തിറങ്ങിയ രചനകള്‍ നിരവധിയാണ്. ഏറ്റവും വായിക്കപ്പെടുന്നതും ഇന്ന് മലയാളത്തില്‍ ബഷീര്‍ കൃതികള്‍ തന്നെ. ബഷീറിന്റെ സമ്പൂര്‍ണ കൃതികള്‍' 1992 ല്‍ പ്രസിദ്ധപ്പെടുത്തി. 'ബഷീര്‍ ദ മാന്‍' എന്ന ഡോക്യുമെന്ററി ഫിലിം നിര്‍മിച്ചത് എം.എ റഹ്മാന്‍ ആയിരുന്നു.

കഥകളെ വേറിട്ടതാക്കുന്ന ഘടകങ്ങള്‍

അനന്തമായ വായനയും സന്തതസഹചാരികളായ പുസ്തകങ്ങളും പുതിയ പുതിയ അറിവുകള്‍ ബഷീറിനു നല്‍കി. അങ്ങനെ സാഹിത്യം അദ്ദേഹത്തില്‍ അന്തര്‍ലീനമായി. അനുഭവങ്ങളുടെ മഹാസമുദ്രങ്ങളാണല്ലോ രചനാ വേളയില്‍ ഏതൊരെഴുത്തുകാരനെയും സഹായിക്കുന്നത്. ബഷീറിനാകട്ടെ, അനുഭവങ്ങളും ജീവിത വീക്ഷണങ്ങളും യഥേഷ്ടം ഉണ്ടണ്ടായിരുന്നു താനും. അന്നുവരെ പിന്തുടര്‍ന്നു പോന്നിരുന്ന കഥാസരണിയില്‍ നിന്ന് വേറിട്ടൊരു രീതിയായിരുന്നു ബഷീര്‍ സ്വീകരിച്ചത്. ആ ശൈലി ബഷീര്‍ക്കഥകളെ വേറിട്ടതാക്കുന്നു.ആ കൃതികളുടെ ജനപ്രീതി ഇത് തെളിയിക്കുന്നു.


വിവാദങ്ങള്‍, ചര്‍ച്ചകള്‍

പ്രശസ്തനായ ഏതൊരെഴുത്തുകാരനുമെന്നതുപോലെ വിവാദങ്ങള്‍ ബഷീറിനു പിന്നിലുമുണ്ടണ്ടായിരുന്നു. അനര്‍ഘനിമിഷം, ജന്മദിനം തുടങ്ങിയ ആദ്യകാല രചനകളിലൂടെത്തന്നെ ബഷീര്‍ മലയാള സാഹിത്യ ലോകത്തത്ത് വ്യക്തിമുദ്ര പതിപ്പിച്ചു. പാത്തുമ്മയുടെ ആട്, ബാല്യകാലസഖി, ന്റെപ്പൂപ്പാക്കൊരാനേണ്ടണ്ടാര്‍ന്നൂ, ശബ്ദങ്ങള്‍ എന്നീ നോവലുകള്‍ മലയാള സാഹിത്യത്തില്‍ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചത്. ബാല്യകാല സഖി സ്‌കൂളില്‍ ഉപപാഠപുസ്തകമായപ്പോള്‍ അശ്ലീലമുണ്ടെണ്ടന്ന് പറഞ്ഞ് ഒച്ചപ്പാടും ചര്‍ച്ചകളുമുണ്ടണ്ടായത് ഇക്കാലത്തായിരുന്നു.

അനുഭവകഥ പറയാന്‍
വ്യാകരണമെന്തിന് ?

മുച്ചീട്ടുകളിക്കാരന്റെ മകള്‍, സ്ഥലത്തെ പ്രധാന ദിവ്യന്‍, ആനവാരിയും പൊന്‍കുരിശും തുടങ്ങിയ ഹാസ്യഭാവനയുണര്‍ത്തുന്ന മനുഷ്യര്‍ ഇതിഹാസ കഥാപാത്രങ്ങള്‍ക്കു തുല്യമായത് ബഷീറിന്റെ ജനപ്രീതിക്ക് നിദാനമാണ്.
അനുഭവങ്ങള്‍ സാഹിത്യമാക്കുകയും തമാശകളും പൊട്ടിച്ചിരികളും ചിന്തകളും നൊമ്പരങ്ങളും അനുവാചകര്‍ക്കു പകരം നല്‍കി ചിരപ്രതിഷ്ഠ നേടാനും കഴിഞ്ഞ അദ്ദേഹം അനുഭവകഥ കുറിക്കാന്‍ വ്യാകരണത്തിന്റെ പിന്നാലെയൊന്നും പോകാതെ സാധാരണക്കാര്‍ക്കു മനസിലാകുന്ന' ഭാഷയിലാണ് എഴുതിയത്.

ബഷീറിയനിസം


മലയാള ഭാഷ അറിയാവുന്ന ഏതൊരാള്‍ക്കും ബഷീര്‍ സാഹിത്യം വഴങ്ങും എന്നതു തന്നെയാണ് ജനപ്രീതിയില്‍ അന്നും ഇന്നും അവ മികച്ചു നില്‍ക്കുന്നതിന്റെ രഹസ്യം. വളരെക്കുറച്ചുമാത്രമെഴുതിയിട്ടും'ബഷീറിയനിസം' എന്ന ബഷീര്‍ സാഹിത്യം ഒരു ശാഖയായി മാറിയത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടണ്ടാണ്. ഹാസ്യം കൊണ്ടണ്ട് ബഷീര്‍ വായനക്കാരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു.
സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന മനുഷ്യരുടെ കഥകള്‍ പറഞ്ഞപ്പോള്‍ അതു ജീവസുറ്റതായി മാറി. കാലാതിവര്‍ത്തിയുമായി. ജയില്‍പ്പുള്ളികളും ഭിക്ഷക്കാരും, വേശ്യകളും, പട്ടിണിക്കാരും, സ്വവര്‍ഗാനുരാഗികളും തട്ടിപ്പുകാരും എല്ലാം നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ കഥാലോകം.

ഭാഷകള്‍ കടക്കുന്ന കൃതികള്‍

ലാളിത്യമായിരുന്നു എന്നും ബഷീര്‍ കൃതികളുടെ മുഖമുദ്ര. മലയാളികള്‍ക്ക് ബഷീറിന്റെ കഥാസരണിയും ശൈലികളും പരിചിതമെങ്കിലും അന്യഭാഷകളിലേക്കു പരിഭാഷപ്പെടുത്തുമ്പോള്‍ അവ പ്രയാസമുള്ളതായി മാറിയിരുന്നു. ഫ്രഞ്ച്, മലയ, ചൈനീസ്, ജാപ്പനീസ്, ഭാഷകളില്‍ ബഷീര്‍ കഥകള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ടണ്ട്. കൂടാതെ മതിലുകള്‍, ശബ്ദങ്ങള്‍, പ്രേമലേഖനം എന്നീ നോവലുകളും പൂവന്‍പഴം ഉള്‍പ്പടെ16 കഥകളുടെ ഒരു സമാഹാരവും ഓറിയന്റ് ലോംഗ്മാന്‍ ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ടണ്ട്.
ഇംഗ്ലീഷുകാരനായ ഭാഷാശാസ്ത്രജ്ഞനും ദ്രാവിഡഭാഷാ പണ്ഡിതനും അധ്യാപകനും എഴുത്തുകാരനുമായ 'ഡോ. റൊണാള്‍ഡ് ഇ.ആഷര്‍ പാത്തുമ്മയുടെ ആട്, ന്റെപ്പൂപ്പാക്കൊരാനേണ്ടണ്ടാര്‍ന്നൂ,ബാല്യകാലസഖി എന്നീ നോവലുകള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി.
ഈ കൃതികള്‍ സ്‌കോട്ട്‌ലന്റിലെ എഡിന്‍ബറോ സര്‍വകലാശാല ഒറ്റപ്പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ ഇന്ത്യന്‍ ഭാഷകളും കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടണ്ട്.
സമൂഹത്തിനു നേരെയുള്ള വിമര്‍ശനം നിറഞ്ഞ ചോദ്യശരങ്ങള്‍ ബഷീര്‍ ഹാസ്യത്തിന്റെ മേമ്പൊടിയോടെ പറഞ്ഞു ഫലിപ്പിച്ചു. ഉന്നതന്മാരായ സവര്‍ണ പ്രഭുക്കളെ നായകന്മാരാക്കുകയും, മുസ്‌ലിം കഥാപാത്രങ്ങളെ ദുഷ്ടന്മാരും വില്ലന്മാരുമാക്കി ചിത്രീകരിച്ചിരുന്ന ഒരു ദുഷ്പ്രവണതയില്‍ നിന്ന് നോവലുകള്‍ക്ക് മോചനം നല്‍കിയത് ബഷീറായിരുന്നു. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത ബഷീര്‍ കൃതികളെ അനശ്വരമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധർമ്മസ്ഥലയിൽ സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സം​ഗം ചെയ്ത് കുഴിച്ച് മൂടിയ കേസ്: എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകർ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച

National
  •  a day ago
No Image

ഇന്ത്യയും കുവൈത്തും പുതിയ വ്യോമ കരാറിൽ ഒപ്പുവച്ചു; പ്രതിവാര വിമാന സർവിസുകളുടെ എണ്ണം 18,000 ആയി വർധിപ്പിക്കും

uae
  •  a day ago
No Image

ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ചെയ്തത് ക്യാപ്റ്റന്‍?; അഹമ്മദാബാദ് വിമാനാപകടത്തില്‍ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് 

National
  •  a day ago
No Image

തലാലിന്റെ കുടുംബം പൊറുക്കുമോ നിമിഷപ്രിയയോട്?;  പ്രതീക്ഷ കൈവിടാതെ ചര്‍ച്ച തുടരുന്നു 

Kerala
  •  a day ago
No Image

ദുബൈയിലെ വിസ അപേക്ഷാനടപടികള്‍ കാര്യക്ഷമമാക്കും; പദ്ധതിയുമായി ജിഡിആര്‍എഫ്എ

uae
  •  a day ago
No Image

അമേരിക്കയിലെ അലാസ്‌കയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്, ആളുകളോട് മാറിത്താമസിക്കാൻ നിർദേശം 

International
  •  a day ago
No Image

മലയാള ഭാഷാ ബിൽ വീണ്ടും സഭയിലെത്തും; ഭേദഗതികളോടെ എത്തുന്നത് രാഷ്ട്രപതി അനുമതി നിഷേധിച്ച ബില്ല്

Kerala
  •  a day ago
No Image

രോഗബാധിതരായ തെരുവുനായ്ക്കൾക്ക് 'ദയാവധം'; തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി, എ.ബി.സി കേന്ദ്രങ്ങളുടെ പ്രവർത്തനം തടസപ്പെടുത്തിയാൽ കേസ് 

Kerala
  •  2 days ago
No Image

ജഡ്ജിമാർക്കെതിരേ ഫേസ്ബുക്ക്  പോസ്റ്റിട്ടയാൾക്ക് മൂന്ന് ദിവസത്തെ തടവുശിക്ഷ വിധിച്ച് ഹൈക്കോടതി

Kerala
  •  2 days ago
No Image

കേരളത്തിൽ കനത്ത മഴ; ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Kerala
  •  2 days ago