HOME
DETAILS
MAL
അപ്രോച്ച് റോഡിന്റെ കല്‍കെട്ട് തകര്‍ന്നു
backup
July 12 2016 | 21:07 PM
ചെങ്ങളം: ചെങ്ങളം കടത്തുകടവ് മെഡിക്കല്‍ കോളജ് റോഡില്‍ കാവില്‍ കടവ് പാലത്തിന്റെ അപ്രോച്ചോ റോഡ് കല്‍കെട്ട് തകര്‍ന്ന് മീനച്ചിലാറിലേക്ക് പതിച്ചു. ഇതേ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. ഇന്നലെ രാവിലെ ഏഴോടെയുണ്ടായ മഴയെ തുടര്‍ന്നാണ് കല്‍ക്കെട്ട് ഇടിഞ്ഞത്. ഇതിന് സമീപത്തെ കല്‍ക്കെട്ടിലും വിള്ളല്‍ വീണിട്ടുണ്ട്. കുമരകം ഭാഗത്തുനിന്നും മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്താനുള്ള എളുപ്പമാര്‍ഗമായിരുന്നു ഈ റോഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."