ലോക്സഭാ തെരഞ്ഞെടുപ്പ്: സി.പി.എം ബ്രാഞ്ച് യോഗങ്ങള്‍ തുടങ്ങി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് താഴെതട്ടിലെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതും ലക്ഷ്യമിട്ടും പാര്‍ട്ടി കോണ്‍ഗ്രസിലെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായും ഏരിയാ കമ്മറ്റി അംഗങ്ങളെ പങ്കെടുപ്പിച്ചുള്ള ബ്രാഞ്ച് കമ്മിറ്റി യോഗങ്ങള്‍ സി.പി.എം ആരംഭിച്ചു.
ഈ മാസം നാലാം തീയതിക്കകം സംസ്ഥാനത്തെ എല്ലാ ബ്രാഞ്ച് കമ്മറ്റികളും ഏരിയാ കമ്മറ്റി അംഗങ്ങളെ പങ്കെടുപ്പിച്ച് കൂടണമെന്നാണ് സംസ്ഥാന കമ്മറ്റി നിര്‍ദേശിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഏറെക്കുറേ കമ്മറ്റികള്‍ ചേര്‍ന്നുകഴിഞ്ഞു.
നേരത്തെ നടന്നിരുന്നതില്നിന്ന് വിരുദ്ധമായി ഇത്തവണ സംസ്ഥാന കമ്മറ്റി നല്കിയ ഒരു ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി അംഗങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ബ്രാഞ്ച് സെക്രട്ടറി തയാറാക്കിയാണ് കമ്മറ്റികള്‍ കൂടുന്നത്. ഈ ചോദ്യാവലിയില്‍ പ്രദേശത്ത് സംഘടനയില്‍ നിലനില്‍ക്കുന്ന കുഴപ്പങ്ങളും ബഹുജന സംഘടനകളുടെ പ്രവര്‍ത്തനവും വിലയിരുത്തുന്നതിന് നിര്‍ദേശിച്ചിട്ടുണ്ട്. പാര്‍ട്ടി അംഗങ്ങളുടെ ജാതിയും ചോദിച്ചിട്ടുണ്ട്.
ഏതെങ്കിലും ജാതിയില്‍ പെട്ടവര്‍ ബ്രാഞ്ചില്‍ അംഗമല്ലാത്ത പക്ഷം ആ വിഭാഗത്തിന്റെ പ്രതിനിധിയെ അംഗത്വത്തിലേക്ക് കൊണ്ടുവരുന്നതിനും നിര്‍ദേശമുണ്ട്.
പ്രാദേശികമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിനും തെരഞ്ഞെടുപ്പിനു മുന്‍പ് സംഘടന ശക്തിപ്പെടുത്തുകയുമാണ് ഇതിലൂടെ സി.പി.എം ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."