HOME
DETAILS

മുനമ്പം മനുഷ്യക്കടത്ത്: രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

  
backup
March 25 2019 | 18:03 PM

%e0%b4%ae%e0%b5%81%e0%b4%a8%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%82-%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-3

 

കേസിലെ ആരോപണങ്ങള്‍ രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും ബാധിക്കുന്നത്
കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസിലെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മൂന്നാംപ്രതിയും തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയുമായ അനില്‍കുമാര്‍, ഡല്‍ഹി സ്വദേശിയും ഏഴാംപ്രതിയുമായ രവി എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ജസ്റ്റിസ് ബി സുധീന്ദ്രകുമാറാണ് ഹരജി തള്ളി ഉത്തരവിട്ടത്. കേസിലെ ആരോപണങ്ങള്‍ ഗുരുതരമാണ്. രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും ബാധിക്കുമെന്നും കോടതി വ്യക്തമാക്കി.


വിദേശത്തേക്ക് കടന്നവരെ കണ്ടെത്താന്‍ ഇതുവരെ പൊലിസിനായിട്ടില്ല. അതിനാല്‍ത്തന്നെ ഇവരെല്ലാം എന്തിനാണ് പോയതെന്ന് വ്യക്തമല്ല. രാജ്യസുരക്ഷ കണക്കിലെടുക്കുമ്പോള്‍ അജ്ഞാത സ്ഥലത്തേക്ക് ആളുകള്‍ പോയതിനെ നിസാരമായി കാണാനാകില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. നിലവിലുള്ള സാഹചര്യത്തില്‍ ജാമ്യം അനുവദിക്കുന്നത് സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണത്തെ ബാധിക്കാനിടയാകുമെന്നും കോടതി പറഞ്ഞു.


കേസില്‍ പ്രതികള്‍ക്കെതിരേ മനുഷ്യക്കടത്ത് കുറ്റംകൂടി ചുമത്തിയെന്ന് പൊലിസ് കോടതിയെ അറിയിച്ചു. മുഖ്യപ്രതി ശെല്‍വനടക്കം ആറ് പ്രതികളെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. ഇവരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കേസിലെ ഒന്നാംപ്രതി ശ്രീകാന്തനും ശെല്‍വനും ചേര്‍ന്ന് ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനംചെയ്ത് ഇരകളില്‍നിന്ന് പണം വാങ്ങിയതായി പിടിയിലായവരെ ചോദ്യം ചെയ്തതില്‍ നിന്ന് വ്യക്തമായതായി സര്‍ക്കാര്‍ ബോധിപ്പിച്ചു.


കഴിഞ്ഞ ജനുവരി 12 നാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 87 പേരുള്ള സംഘം ബോട്ടില്‍ വിദേശത്തേക്ക് പോയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  5 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  5 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  6 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  7 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  7 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  7 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  7 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  7 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  8 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  8 hours ago