റെയില്‍വേ മേല്‍പ്പാലം തര്‍ക്കം: ഇന്ന് യോഗം
കോട്ടയം: നാഗമ്പടം നടപ്പാലത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് റെയില്‍വേയും കോട്ടയം നഗരസഭയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തിന് പരിഹാരം കാണാന്‍ ജില്ലാ ഭരണകൂടം വിളിച്ച യോഗം ഇന്ന് ഉച്ചക്ക് രണ്ടിന് കോട്ടയം കലക്ടറേറ്റില്‍ നടക്കും. റെയില്‍വേ തിരുവനന്തപുരം ഡിവിഷനല്‍ മാനേജരുമായാണ് ചര്‍ച്ച.
തിങ്കളാഴ്ച എ.ഡി.എമ്മിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പാലത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട തുടര്‍ജോലികള്‍ക്ക് ഉന്നതലതീരുമാനം ആവശ്യമാണെന്ന് റെയില്‍വെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിവിഷനല്‍ മാനേജരുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. തുടര്‍ന്ന് അദേഹത്തിനായി ബന്ധപ്പെട്ട് ബുധനാഴ്ച യോഗം ചേരാന്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെ പാലത്തിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടി റെയില്‍വെ പാലം അടച്ചിരുന്നു. ഇതിനിടെ കഴിഞ്ഞദിവസം കേടുപാട് സംഭവിച്ച ഭാഗത്തുനിന്ന് വീണ് ഒരാള്‍ മരണപ്പെട്ടു.
ഇതേതുടര്‍ന്നാണ് എ.ഡി.എം തിങ്കളാഴ്ച അടിയന്തരയോഗം വിളിച്ചത്. പാലത്തിന്റെ നവീകരണത്തിനായി റെയില്‍വേ തയാറാക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് 15 ലക്ഷം നിര്‍മാണച്ചെലവും 13.5 ലക്ഷം നടത്തിപ്പ് ചെലവുമാണ്.
ഇതില്‍ നിര്‍മാണ ചെലവായ 15 ലക്ഷം റെയില്‍വേക്ക് നല്‍കാന്‍ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, നടത്തിപ്പ് ചെലവ് 13.5 ലക്ഷം വഹിക്കാന്‍ കഴിയില്ലെന്നാണ ്‌നഗരസഭ നിലപാട്. എന്നാല്‍ 28.50 ലക്ഷംരൂപയും നല്‍കാതെ നിര്‍മാണം നടത്താന്‍ കഴിയില്ലെന്നാണ് റെയില്‍വേ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."