ജൂലൈയില്‍ വിതരണം ചെയ്യുന്ന റേഷന്‍ സാധനങ്ങള്‍
കോട്ടയം : ജില്ലയില്‍ റേഷന്‍ കടകള്‍ വഴി ജൂലൈയില്‍ നല്കുന്ന ഭക്ഷ്യധാന്യങ്ങളുടെ ക്രമീകരണമായതായി ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. എ.പി.എല്‍ (എന്‍) കാര്‍ഡിന് - പരമാവധി എട്ടു കി.ഗ്രാം അരി 8.90 രൂപ നിരക്കിലും മൂന്ന് കി.ഗ്രാം ഗോതമ്പ് 6.70 രൂപ നിരക്കിലും നല്‍കും.
എ.പി.എല്‍ (എസ്.എസ്) കാര്‍ഡിന് - പരമാവധി എട്ട് കി.ഗ്രാം അരി രണ്ടു രൂപ നിരക്കിലും മൂന്ന് കി.ഗ്രാം ഗോതമ്പ് 6.70 രൂപ നിരക്കിലും ബി.പി.എല്‍ കാര്‍ഡിന് - പരമാവധി 25 കി.ഗ്രാം അരി സൗജന്യമായും എട്ട് കി.ഗ്രാം ഗോതമ്പ് രണ്ടു രൂപ നിരക്കിലും ലഭിക്കും. എ.എ.വൈ കാര്‍ഡിന് - 35 കി.ഗ്രാം അരി സൗജന്യമായി ലഭിക്കും. കൂടാതെ വൈദ്യുതീകരിച്ച എല്ലാ കാര്‍ഡുകള്‍ക്കു ഒരു ലിറ്ററും വൈദ്യുതീകരിക്കാത്ത കാര്‍ഡുകള്‍ക്ക് നാല് ലിറ്ററും വീതം മണ്ണെണ്ണ ലിറ്ററിന് 17 രൂപ നിരക്കിലും നല്‍കും. ബി.പി.എല്‍എ.എ.വൈ വിഭാഗത്തില്‍പ്പെട്ട ഓരോ അംഗത്തിനും 400 ഗ്രാം പഞ്ചസാര 13.50 രൂപ നിരക്കിലാണ് ലഭിക്കുക. ലഭിക്കുന്ന റേഷന്‍ സാധനങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ കാര്‍ഡിന്റെ പിന്നിലുളള താലൂക്ക് സപ്ലൈ ഓഫിസിലേക്ക് ഫോണ്‍ മുഖേന അറിയിക്കാം. 1967 എന്ന ടോള്‍ഫ്രീ നമ്പറോ 18004251550 എന്ന കണ്‍സ്യൂമര്‍ ഹെല്പ് ലൈന്‍ നമ്പറോ പരാതി പരിഹാരത്തിനായി പ്രയോജനപ്പെടുത്താം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."