മട്ടന്നൂരില്‍ നാല് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
മട്ടന്നൂര്‍: ഇടവേളയ്ക്കുശേഷം കണ്ണൂരില്‍ വീണ്ടും സംഘര്‍ഷം. മട്ടന്നൂരില്‍ നാല് സി.പി.എം പ്രവര്‍ത്തകരെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് സംഭവം. ഇരിട്ടിയില്‍ നിന്ന് മട്ടന്നൂരിലേക്കു വരികയായിരുന്ന സി.പി.എം പ്രവര്‍ത്തകര്‍ സഞ്ചരിച്ച കാര്‍ മട്ടന്നൂര്‍ ആശ്രയ ഹോസ്പിറ്റലിന് സമീപത്തുവച്ച് ഒരു സംഘം തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ സി.പി.എം പ്രവര്‍ത്തകരായ നാല് പേര്‍ക്ക് പരുക്കേറ്റു. ഇടവേലിക്കല്‍ സ്വദേശികളായ പി. ലനീഷ് (32), പി. ലതീഷ് (28), ടി.ആര് സായൂഷ് (34), എന്‍. ശരത്ത് (28) എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ബൈക്കിലെത്തിയ അക്രമി സംഘം കാറിനു കുറുകെ ബൈക്ക് നിര്‍ത്തി തടയുകയായിരുന്നു. കാര്‍ വെട്ടിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സംഘം വാള് ഉപയോഗിച്ചു വെട്ടുകയും കാറിന്റെ ഗ്ലാസുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. കാറിലുണ്ടായിരുന്നവര്‍ക്കാണ് പരുക്കേറ്റത്. രക്തംപുരണ്ട വാളും ബൈക്കും പിന്നീട് പൊലിസ് കസ്റ്റഡിയിലെടുത്തു. രണ്ടു മാസം മുന്‍പ് ഇടവേലിക്കലിലെ ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടില്‍ കയറി അക്രമം നടത്തിയ സംഭവത്തില്‍ ലതീഷും ലനീഷും പ്രതിയായിരുന്നു.
റിമാന്‍ഡിലായിരുന്ന ഇരുവരും ഒരാഴ്ച മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. സംഭവത്തിനു ശേഷം അക്രമികള്‍ ബൈക്കും വാളും സംഭവസ്ഥലത്ത് ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. അക്രമത്തിന് പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു.
അതേസമയം പരുക്കേറ്റനിലയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. ബി.ജെ.പി പ്രവര്‍ത്തകരായ നെല്ലൂന്നിയിലെ പി.വി സച്ചിന് (24), മട്ടന്നൂര്‍ കൊക്കയിയെ കെ.വി സുജി (21), നീര്‍വേലിയിലെ പി.വി വിജിത്ത് (20) എന്നിവരാണ് ചികിത്സതേടിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തില്‍, മട്ടന്നൂര്‍ സി.ഐ ജോഷി ജോസ്, എസ്.ഐ ശിവന് ചോടോത്ത് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സന്നാഹം സ്ഥലത്തു ക്യാംപ് ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."