HOME
DETAILS

നട്ടാലേ നേട്ടമുള്ളൂ

  
backup
June 04 2020 | 18:06 PM

envirinment-day-skssf-857676-2020

 

സാംബിയയുടെ തലസ്ഥാന നഗരമായ ലുസാക്കയിലെ ഒരു മൃഗശാലയില്‍ വലിയൊരു കൂടിനു മുന്നില്‍ 'ലോകത്തെ ഏറ്റവും അപകടകാരിയായ ജീവി' എന്നെഴുതി വെച്ച ഒരു ബോര്‍ഡ് കാണാം. എന്നാല്‍ കൂടിനുള്ളില്‍ ജീവിയൊന്നുമില്ല, മറിച്ച് സന്ദര്‍ശകരുടെ പ്രതിബിംബം കാണിക്കുന്ന പടുകൂറ്റന്‍ കണ്ണാടി മാത്രമാണുള്ളത്. പ്രപഞ്ചത്തിന്റെ ആവാസവ്യവസ്ഥിതിക്ക് ഏറ്റവും അപകടം വരുത്തുന്നത് മനുഷ്യവര്‍ഗ്ഗമാണെന്ന പ്രതീകാത്മകമായ ആവിഷ്‌കാരമാണത്. മനുഷ്യവംശം ഈ നൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ ഒരു ആഗോളപ്രതിസന്ധി അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡാനന്തര ലോകക്രമം നമ്മുടെ സമ്പദ്‌വ്യവസ്ഥയിലും രാഷ്ട്രീയ, സാംസ്‌ക്കാരിക, ഉപജീവന മാര്‍ഗങ്ങളിലൊക്കെ വരുത്തുന്ന പുനര്‍നിര്‍ണ്ണയത്തെക്കുറിച്ചുള്ള ചര്‍ച്ചകളും ആലോചനകളും സജീവമായി നടന്നുകൊണ്ടിരിക്കുന്ന സവിശേഷ സാഹചര്യത്തിലാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനം നമ്മിലേക്ക് കടന്നുവരുന്നത്.
ലോകജനതയ്ക്കിടയില്‍ പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് വ്യാപകമായ ബോധവല്‍ക്കരണം നടത്തുക, ലോകഭരണകൂടങ്ങളുടെ ശ്രദ്ധ ഈ മേഖലയിലേക്ക് തിരിച്ചുവിടുക എന്നിവയാണ് പരിസ്ഥിതി ദിനാചരണത്തിലൂടെ യു.എന്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. സസ്യ - ജന്തു ജീവജാലങ്ങളടങ്ങുന്ന ജൈവമണ്ഡലവും വായു, മണ്ണ്, താപനില, പ്രകാശം, മഴ, കാറ്റ് തുടങ്ങി നമ്മുടെ ആവാസവ്യവസ്ഥയെ നിലനിര്‍ത്തുന്ന ഘടകങ്ങളുമെല്ലാം ചേര്‍ന്ന പ്രതിഭാസത്തെ നമുക്ക് ഒറ്റവാക്കില്‍ പരിസ്ഥിതി എന്ന് വിളിക്കാം. വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഈ പരിസ്ഥിതിയെ സംരക്ഷിച്ചുനിര്‍ത്തുന്നതും അതിന്റെ ഉപഭോഗത്തില്‍ സൂക്ഷ്മത വരുത്തുന്നതുമെല്ലാം സാമൂഹിക കടമ എന്നതിനുമപ്പുറം മതപരമായ ഒരു ബാധ്യത കൂടിയാണ്.


സര്‍വതലസ്പര്‍ശിയായ ഒരു ജീവിതദര്‍ശനത്തിന്റെയും പ്രാപഞ്ചിക വീക്ഷണത്തിന്റെയും അടിത്തറയില്‍നിന്നുകൊണ്ടാണ് വിശ്വാസിയുടെ പരിസ്ഥിതിയോടുള്ള സമീപനം രൂപപ്പെട്ടുവരുന്നത്. 'അന്ത്യനാള്‍ ആസന്നമായി, ഇനി നിങ്ങളുടെ കൈയിലുള്ളൊരു ചെടി നടാന്‍ മാത്രമേ സമയമുള്ളൂ എങ്കില്‍ അതു നട്ടുപിടിപ്പിക്കൂ. അതില്‍ പ്രതിഫലമുണ്ട് എന്നാണ് പ്രവാചകാധ്യാപനം. അധ്വാനത്തിന്റെ മഹത്വവും അതിനുള്ള ശക്തമായ പ്രേരണയും ഒപ്പം ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്ന എന്തെങ്കിലുമൊക്കെ ചെയ്യാന്‍ സാധിച്ചാല്‍ അത് വലിയ പുണ്യമാണെന്നുമുള്ള ഒട്ടേറെ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ അധ്യാപനം. പ്രകൃതിയെ അതിന്റെ താളത്തിന് വിപരീതമായി ഉപയോഗിക്കുകയും അതിലെ വിഭവങ്ങള്‍ ക്രമാതീതമായി ഊറ്റിയെടുക്കുകയും ചെയ്തതിന്റെ പ്രത്യാഘാതങ്ങളും ഭവിഷ്യത്തുകളും ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. നാം നേരിട്ടുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെ വിലയിരുത്തുമ്പോള്‍ പ്ലാസ്റ്റിക്ക് മലിനീകരണം, രാസവസ്തുക്കളുടെ അതിപ്രസരം, വനനശീകരണം, ജലക്ഷാമം, ആഗോളതാപനം, മറ്റു ജീവികളുടെ ആവാസമേഖലകളിലേക്കുള്ള മനുഷ്യന്റെ അനാരോഗ്യകരമായ കടന്നുകയറ്റം വഴി ഉണ്ടാകുന്ന ഒട്ടേറെ ജീവികളുടെ വംശനാശം തുടങ്ങിയവ തിരിച്ചറിയുന്നു. ഈ പാരിസ്ഥിതിക പ്രശ്‌നങ്ങളൊക്കെത്തന്നെ മനുഷ്യന്റെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തി അനിയന്ത്രിതമായി പരിസ്ഥിതിയെ ഉപഭോഗം ചെയ്തത് കാരണമായുണ്ടായതാണ്.


പരിസ്ഥിതിയെ സംരക്ഷിക്കുന്നതും ശുചിത്വം പാലിക്കുന്നതുമെല്ലാം ദൈവിക പ്രതിഫലത്തിന് ഹേതുവാകുന്ന സല്‍ക്കര്‍മ്മങ്ങളായിട്ടാണ് പ്രവാചകര്‍ പഠിപ്പിക്കുന്നത്. ഭൂമിയില്‍ കൃഷിയിറക്കുന്നതും അതുവഴി ഭൂമിയെ സജീവമായി നിലനിര്‍ത്തുന്നതുമെല്ലാം പ്രവാചകര്‍ വലിയ പ്രോത്സാഹനം നല്‍കിയ കാര്യങ്ങളാണ്. പ്രവാചകര്‍ പറയുന്നു: ഒരു മുസ്‌ലിം കൃഷി ചെയ്താല്‍ അതില്‍ ഭക്ഷിക്കപ്പെടുന്നതെന്തും ആ കര്‍ഷകന് സ്വദഖയായി രേഖപ്പെടുത്തപ്പെടും. ഇനി അതില്‍നിന്ന് വല്ലതും മോഷ്ടിക്കപ്പെട്ടാലും അതദ്ദേഹത്തിന് സ്വദഖയായിത്തീരും. വല്ല വന്യജീവികളോ പറവകളോ ഭക്ഷിച്ചാല്‍ അതും സ്വദഖ തന്നെ. ആരത് ഉപയോഗപ്പെടുത്തിയാലും അത് സ്വദഖയായല്ലാതെ ഭവിക്കുന്നില്ല (ഹദീസ്). ജലം പ്രകൃതിയിലെ അമൂല്യമായ സ്രോതസ്സുകളിലൊന്നാണെന്നും അതിന്റെ ഉപയോഗം മിതമായതാവണമെന്നും ഏറെ ഗൗരവത്തോടെ പ്രവാചകര്‍ പഠിപ്പിക്കുന്നതായി കാണാം.
പ്രമുഖ ചരിത്രകാരനും സാപിയന്‍സിന്റെ രചയിതാവുമായ യുവാല്‍ നോഹ ഹരാരിയുടെ വേല ംീൃഹറ മളലേൃ രീൃീിമ്ശൃൗ െഎന്ന ശീര്‍ഷകത്തിലുള്ള പ്രബന്ധത്തില്‍ കൊവിഡാനന്തര ലോകക്രമത്തില്‍ വന്നേക്കാവുന്ന മാറ്റങ്ങളെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. പ്രത്യേകിച്ച് തൊഴിലില്ലായ്മയും പട്ടിണിയും വലിയൊരു പ്രശ്‌നമായി സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരിക്കുകയാണ്. ഈ സമയം കാര്‍ഷികവൃത്തിക്കും ജൈവകൃഷിക്കുമെല്ലാം സാധ്യതകള്‍ വര്‍ധിക്കുന്നു. കേവലം യാന്ത്രികമായ ജീവിതശൈലികളില്‍നിന്ന് മാറി പ്രകൃതിയോടിണങ്ങി ജീവിക്കാന്‍ മനുഷ്യന്‍ തയാറാവേണ്ടതുണ്ട്. എല്ലാ പരിസ്ഥിതി ദിനത്തിലും കേവലം ചെടികള്‍ നടുന്നതിനപ്പുറം അത് കൃത്യമായി പരിപാലിക്കാനുള്ള സന്മനസ്സ് കൂടി നമ്മള്‍ കാണിക്കേണ്ടതുണ്ട്.

(എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉരുള്‍ദുരന്തം ഉദ്യോഗസ്ഥര്‍ ആഘോഷമാക്കി; താമസിച്ചത് 4,000 രൂപ ദിവസവാടകയ്ക്ക്

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago