തെരഞ്ഞെടുപ്പില്‍ ഓര്‍ത്തഡോക്സ് സഭയുടെ വികാരം പ്രതിഫലിപ്പിക്കാന്‍ തീരുമാനം
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഓര്‍ത്തഡോക്സ് സഭയുടെ വികാരം പ്രതിഫലിപ്പിക്കാന്‍ തീരുമാനം.
ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ ചേര്‍ന്ന സുന്നഹദോസ് അംഗങ്ങളുടെയും മാനേജിങ് കമ്മിറ്റി, വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളുടെയും സംയുക്ത യോഗമാണ് തീരുമാനമെടുത്തത്. തെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് നിര്‍ദേശിക്കുന്നില്ല.
സഭയ്ക്കൊപ്പം നില്ക്കുന്നവര്ക്കായിരിക്കണം വോട്ട് ചെയ്യേണ്ടത്. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള പ്രാപ്തി വിശ്വാസികള്‍ക്കുണ്ടെന്നും യോഗം വിലയിരുത്തി. ശനിയാഴ്ച പള്ളികളില്‍ പുരോഹിതന്മാരുടേ നേതൃത്വത്തില്‍ യോഗം ചേരും. ഞായറാഴ്ച പ്രാര്‍ഥനക്ക് ശേഷം വിശ്വാസികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും തീരുമാനിച്ചു.
സുപ്രിംകോടതി വിധി ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുകൂലമാണ്. പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയിലെ തര്‍ക്കം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തീര്‍ക്കേണ്ടതാണെന്നും യോഗം വിലയിരുത്തി. ബസോലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലികാ ബാവ, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, യൂഹനോന്‍ മാര്‍ പോളികോര്‍പ്പസ്, ഡോ. ഇറാനൂര് മാര്‍ പിലിത്തിയോസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."