HOME
DETAILS
MAL
പ്രൊഫ. കോഴിക്കോടന്‍ അബ്ദുറഹീം അന്താരാഷ്ട്ര മ്യൂസിയം കൗണ്‍സില്‍ ഉപാധ്യക്ഷന്‍
backup
April 17 2017 | 01:04 AM
ന്യൂഡല്‍ഹി: അലിഗഢ് മുസ്്ലിം സര്‍വകലാശാലയിലെ മ്യൂസിയോളജി വിഭാഗം തലവന്‍ പ്രഫ. കോഴിക്കോടന്‍ അബ്ദുറഹീമിനെ യുനെസ്കോയുടെ കീഴിലുള്ള അന്താരാഷ്ട്ര മ്യൂസിയം കൗണ്‍സിലിന്റെ ദേശീയ ഉപാധ്യക്ഷനായി തെരഞ്ഞെടുത്തു. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍ പുതുപ്പറമ്പ് സ്വദേശിയാണ്.
കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ ജനറല്‍ ബോഡി യോഗത്തിലാണ് തെരഞ്ഞെടുത്തത്.
180ലധികം രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നതും 80,000ല്‍ അധികം അംഗങ്ങളുള്ള സമിതിയാണ് അന്താരാഷ്ട്ര മ്യൂസിയം കൗണ്‍സില്‍.
കഴിഞ്ഞ വര്‍ഷത്തെ ആധുനിക ശാസ്ത്രീയ കണ്ടുപിടുത്തതിനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുള്ള അബ്ദുര്‍റഹീം യൂനിയന്‍ പബ്ലിക് സര്‍വിസ് കമ്മീഷന് ഉപദേശകന്, കേന്ദ്ര പരിസ്ഥിതി വകുപ്പിന് കീഴിലുള്ള ദേശീയ മ്യൂസിയം ഉപദേശകന് എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."