സാമൂഹിക പ്രവര്‍ത്തകര്‍ തുണയായി: ദുരിതത്തിലായ കോഴിക്കോട് സ്വദേശികള്‍ നാട്ടിലേക്ക് തിരിച്ചു
ദമാം: തൊഴില്‍ തേടി സഊദിയിലെത്തി ദുരിതത്തിലായ കോഴിക്കോട് സ്വദേശികള്‍ ഒടുവില്‍ നാട്ടിലേക്ക് തിരിച്ചു. ചെയ്ത ജോലിക്ക് ഒരു വര്‍ഷമായിട്ടും ആനുകൂല്യങ്ങള്‍ ലഭിക്കാതെ ദുരിതത്തിലായ കോഴിക്കോട് കുറ്റ്യാടി സ്വദേശി രാജേഷ്, തലശേരി സ്വദേശി ശംസുദ്ദീന്‍ എന്നിവരാണ് കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഖോബാര്‍ കെ എം സി സി യുടെ സഹായത്തോടെ നാട്ടിലേക്ക് തിരിച്ചത്. തൃശൂര്‍ മുണ്ടൂര്‍ സ്വദേശി നപടികള്‍ക്ക് ശേഷം ഉടന്‍ നാട്ടിലേക്ക് തിരിക്കും.
അല്‍ ഖോബാര്‍ ടൗണിലെ റസ്റ്റോറന്റ് തൊഴിലിനായാണ് ഇവരെ റിക്രൂട്ട് ചെയ്ത് കൊണ്ടുവന്നത്. മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവൃത്തി പരിചയം ഉള്ളവരെ തന്നെ വേണമെന്ന നിര്‍ദേശത്തോടെ പ്രവിശ്യയിലെ ഒരു മാന്‍പവര്‍ കമ്പനിയാണ് ഇവരെ റിക്രൂട്ട് ചെയ്തത്.
റസ്റ്റോറന്റ് അധികാരികള്‍ നാട്ടില്‍ നിന്നും ഇന്റര്‍വ്യൂ ചെയ്താണ് ഇവരെ തിരഞ്ഞെടുത്തത്. എന്നാല്‍ ജോലിയില്‍ പ്രവേശിച്ച് ഒരു വര്‍ഷത്തോളമായിട്ടും വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകരെ ബന്ധപ്പെടുകയായിരുന്നു.
തുടര്‍ന്ന് കെ എം സി സി നേതൃത്വം റസ്റ്റോറന്റ് അധികൃതരുമായും മാന്‍പവര്‍ കമ്പനിയുമായും ചര്‍ച്ചകള്‍ നടത്തിയതിനെ തുടര്‍ന്നാണ് നാട്ടിലേക്ക് പോകാനുള്ള അവസരമൊരുങ്ങിയത്. മൂന്ന് മാസത്തോളമായി തൊഴിലില്‍ നിന്നും വിട്ടു നിന്ന ഇവര്‍ക്ക് വിമാന ടിക്കറ്റും സഹായവും കെ എം സി സിഇവര്‍ക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."