പി.എസ്.സി നാല് തസ്തികകളില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്തും
തിരുവനന്തപുരം: നാലു തസ്തികകളില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്താന്‍ ഇന്നലെ ചേര്‍ന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
ആരോഗ്യവകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍ (ഒന്നാം എന്‍.സി.എ- എല്‍.സി.എ.ഐ, കാറ്റഗറി നമ്പര്‍ 327/2018 ), ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍ (ഒന്നാം എന്‍.സി.എ-ഒ.എക്‌സ്, കാറ്റഗറി നമ്പര്‍ 329/2018), ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍ (ഒന്നാം എന്‍.സി.എ-ഹിന്ദു നാടാര്‍, കാറ്റഗറി നമ്പര്‍ 328/2018), എക്‌സൈസ് വകുപ്പില്‍ ഡ്രൈവര്‍ (ഒന്നാം എന്‍.സി.എ-എല്‍.സി.എ.ഐ, കാറ്റഗറി നമ്പര്‍ 68/2018) എന്നിവയിലേക്കാണ് ഓണ്‍ലൈന്‍ പരീക്ഷ നടത്തുക.
കേരളാ സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ ലബോറട്ടറി അസിസ്റ്റന്റ് (ഫാക്ടറി, കാറ്റഗറി നമ്പര്‍ 422/2017), കൊല്ലം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ലറിക്കല്‍ അറ്റന്‍ഡര്‍ (പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം, കാറ്റഗറി നമ്പര്‍ 11/2018) എന്നീ തസ്തികകളില്‍ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ അനാട്ടമി (ഒന്നാം എന്‍.സി.എ- എസ്.സി, കാറ്റഗറി നമ്പര്‍ 135/2018), കേരള ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍ (ഐ.എം, കാറ്റഗറി നമ്പര്‍ 25/2018) അസിസ്റ്റന്റ് മാനേജര്‍ (പ്രൊഡക്ഷന്‍), ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വിസസ് വകുപ്പില്‍ സ്റ്റേഷന്‍ ഓഫിസര്‍ (പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം, കാറ്റഗറി നമ്പര്‍ 592/2017), ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വിസസ് വകുപ്പില്‍ സ്റ്റേഷന്‍ ഓഫിസര്‍ (പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം, കാറ്റഗറി നമ്പര്‍ 591/2017) എന്നീ തസ്തികകളില്‍ ചുരുക്ക പട്ടിക പ്രസിദ്ധീകരിക്കും.
ആരോഗ്യവകുപ്പില്‍ ഇ.സി.ജി ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട് (ഒന്നാം എന്‍.സി.എ-ധീവര, കാറ്റഗറി നമ്പര്‍ 166/2018), ആരോഗ്യവകുപ്പില്‍ ഡെന്റല്‍ ഹൈജീനിസ്റ്റ് ഗ്രേഡ് രണ്ട് (ഒന്നാം എന്‍.സി.എ.-വിശ്വകര്‍മ, കാറ്റഗറി നമ്പര്‍ 167/2018), കേരള സ്റ്റേറ്റ് കോ-ഓപറേറ്റീവ് ബാങ്ക് ലിമിറ്റഡില്‍ ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ (എന്‍.സി.എ- ഈഴവ, തിയ്യ,ബില്ലവ, കാറ്റഗറി നമ്പര്‍ 345/2018) എന്നിവയിലേക്ക് അഭിമുഖം നടത്താനും പി.എസ്.സി യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."