HOME
DETAILS
MAL
ഇന്നലെ ഏറ്റവും ഉയര്‍ന്ന താപനില പാലക്കാട്ട്
backup
March 25 2019 | 19:03 PM
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് പാലക്കാട്ട് (41 ഡിഗ്രി സെല്‍ഷ്യസ്). പുനലൂരില്‍ 39.5 ഡിഗ്രിയും രേഖപ്പെടുത്തി.
ഈ മാസം ഇത് രണ്ടാംതവണയാണ് പാലക്കാട്ട് താപനില 41 ഡിഗ്രി സെല്ഷ്യസിലെത്തുന്നത്. വടക്കന്‍ കേരളത്തില്‍ ചൂടിന്റെ തീവ്രതയായ താപസൂചിക 50 ഡിഗ്രിക്ക് മുകളിലാണ്. തെക്കന്‍ കേരളത്തില്‍ ഇത് 45 നും 50നുമിടയിലാണ്. താപസൂചിക 45ന് മുകളിലെത്തുന്നത് അപകടകരമാണ്. അതേസമയം, പാലക്കാട് മാത്രം ഇന്നലെ മൂന്നുപേര്‍ സൂര്യാതപത്തിന് ചികിത്സ തേടി.
ഷൊര്‍ണൂര്‍, നന്ദിയോട്, കണ്ണാടി എന്നിവിടങ്ങളിലുള്ളവരാണ് ചികിത്സ തേടിയത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഏഴുപേര്‍ക്ക് സൂര്യാതപമേറ്റിരുന്നു. കടുത്ത ചൂടില്‍ ഇതുവരെ 118 പേര്‍ക്ക് പൊള്ളലേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."