സിറിയന്‍ ആക്രമണത്തില്‍ മാര്‍പാപ്പ അനുശോചിച്ചു
വത്തിക്കാന്‍ സിറ്റി: സിറിയയില്‍ കഴിഞ്ഞ ദിവസം അഭയാര്‍ഥികളുടെ ബസിനു നേരെയുണ്ടായ ചാവേര്‍ ആക്രമണത്തെ തുടര്‍ന്ന് 100 ലേറെ പേര് കൊല്ലപ്പെട്ട സംഭവത്തില്‍ മാര്‍പാപ്പ നടുക്കം പ്രകടിപ്പിച്ചു.
ഈസ്റ്റര്‍ ദിനത്തില്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അലപ്പോയില്‍ അഭയാര്‍ഥികളെ കൊലപ്പെടുത്തിയ നടപടിയില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ മാര്‍പാപ്പ അഴിമതിയും ഭീകരവാദവും ലോകത്തിന് നാശംവിതയ്ക്കുമെന്ന് മുന്നറിയിപ്പ് നല്കി.
സിറിയന്‍ ജനതയുടെ മുറിവുണക്കാന്‍ വിശ്വാസികള്‍ രംഗത്തിറങ്ങണമെന്ന് മാര്‍പാപ്പ പറഞ്ഞു. യുദ്ധത്തില്‍ മരിച്ച ഇരകളെ രക്തസാക്ഷികള്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ഈജിപ്തിലെ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തില്‍ 45 പേര് മരിച്ച സംഭവത്തിലും അദ്ദേഹം അപലപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."